ന്യൂദല്‍ഹി: സാമൂഹ്യ പരിഷ്കര്‍ത്താവും എന്‍എസ്എസ് പ്രഥമ സെക്രട്ടറിയുമായ മന്നത്ത് പത്മനാഭന്റെ ജന്മദിനത്തില് ആദരം അര്‍പ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സമൂഹത്തിലെ താഴെക്കിടയിലുള്ളവരുടെ ഉന്നമനത്തിനുവേണ്ടി അദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ നമ്മുക്ക് എന്നും വഴികാട്ടിയായിരിക്കുമെന്ന് അദേഹം ട്വിറ്ററില്‍ കുറിച്ചു.
അത്യുന്നതനായ സാമൂഹ്യ പരിഷ്കര്‍ത്താവായ മന്നത്ത് പത്മനാഭനെ അദേഹത്തിന്റെ ജയന്തി ദിനത്തില്‍ അനുസ്മരിക്കുന്നു. സ്വാതന്ത്ര്യസമരത്തിലും സമൂഹത്തിലെ താഴെക്കിടയിലുള്ളവരുടെ ഉന്നമനത്തിനുവേണ്ടി അദ്ദേഹം നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനം നമ്മുക്ക് എന്നും വഴികാട്ടിയായിരിക്കും. അമിത് ഷാ ട്വീറ്റ് ചെയ്തു.
മലയാളത്തിലായിരുന്നു അമിത് ഷായുടെ ട്വീറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: