തിരുവനന്തപുരം: കെല്‍ട്രോണിലും അനുബന്ധ കമ്പനികളിലും പത്ത് വര്‍ഷത്തിലധികമായി ജോലി ചെയ്യുന്ന 296 കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഭൂജല വകുപ്പിലെ 25 സി.എല്‍.ആര് ജീവനക്കാരെ എസ്.എല്‍.ആര്‍മാരായി നിയമിക്കും.
തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സി.വി. സാജനെ റവന്യൂ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി മാറ്റി നിയമിക്കും.
ഹൗസിംഗ് കമ്മീഷണറും ഹൗസിംഗ് ബോര്‍ഡ് സെക്രട്ടറിയുമായ എ. ഷിബുവിനെ ലാന്റ് ബോര്‍ഡ് സെക്രട്ടറിയായി മാറ്റി നിയമിക്കും.
സര്‍വ്വെ ആന്റ് ലാന്റ് റിക്കോര്‍ഡ്സ് ഡയറക്ടറായ ആര്. ഗിരിജയ്ക്ക് ഹൗസിംഗ് കമ്മീഷണറുടെയും ഹൗസിംഗ് ബോര്‍ഡ് സെക്രട്ടറിയുടെയും ചുമതലകള്‍ നല്‍കും.
ലാന്റ് ബോര്‍ഡ് സെക്രട്ടറി ജോണ്‍ വി സാമുവലിനെ തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി മാറ്റി നിയമിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: