കോഴിക്കോട്: മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ എന്‍.എന്‍ കക്കാട് സാഹിത്യ പുരസ്കാരം ജനുവരി മൂന്നിന് സമ്മാനിക്കും. കേസരി പരമേശ്വരം ഹാളില്‍ വൈകിട്ട് 4.30 ന് നടക്കുന്ന സമ്മേളനം മിസോറാം ഗവര്‍ണര്‍ അഡ്വ പി എസ് ശ്രീധരന് പിള്ള പരിപാടി ഉദ്ഘാടനം ചെയ്യും . പി ആര് നാഥന് പുരസ്കാരം വിതരണം ചെയ്യും
മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ആദിത്ത് കൃഷ്ണ ചെമ്പത്തിനാണ് ഇത്തവണത്തെ അക്കിത്തം പുരസക്കാരം.ആദിത്ത് കൃഷ്ണയുടെ ‘കിടുവന്റെ യാത്ര’ എന്ന കൃതിയാണ് പുരസ്കാരം നേടിയത്.
പതിനെട്ടു വയസ്സുവരെയുള്ള എഴുത്തുകാര്‍ക്ക് 2002 മുതല്‍ മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി നല്കി വരുന്ന എന്‍.എന്‍.കക്കാട് സാഹിത്യ പുരസ്കാരം ഈ വിഭാഗത്തിലുള്ള മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ അവാര്‍ഡാണ്. പതിനായിരത്തി ഒന്നു രൂപയും, ശില്‍പ്പവും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം
ബാല സംവിധായകനും അഭിനേതാവും കൂടിയായ ആദിത്ത് കൃഷ്ണക്ക് നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കടത്തനാട് മാധവിയമ്മ പുരസ്കാരം, ഉജ്ജ്വല ബാല്യം പുരസ്കാരം (കേരള സര്‍ക്കാര്‍), ഐ.ആര് കൃഷ്ണന് മേത്തല എന്‍ഡോവ്മെന്റ് , ഗീതകം നവമുകുള കഥാപുരസ്കാരം, പി കെ റോസി എ അയ്യപ്പന് കവിതാ സമ്മാനം മുതലായവ ഇതില്‍ പ്രധാനപ്പെട്ടവയാണ്. സംസ്ഥാന കലോത്സവത്തില്‍ ഓട്ടന്തുള്ളലില് മൂന്ന് തവണ ‘എ’ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. കോട്ടയം സി.എം.എസ് കോളേജില്‍ ഒന്നാം വര്‍ഷ മലയാളം വിദ്യാര്‍ത്ഥിയാണ് ആദിത്ത് കൃഷ്ണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: