ന്യൂദല്‍ഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് ബ്രിട്ടനില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീട്ടിയേക്കും. കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് ഇക്കാര്യം അറിയിച്ചത്. വിലക്ക് അനിശ്ചിതകാലത്തേക്കുള്ളതാണെന്ന് കരുതുന്നില്ല. മറ്റ് യാത്രാ നിയന്ത്രണങ്ങളിലെ ഇളവിനെക്കുറിച്ച് അടുത്ത ദിവസങ്ങളില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുകെയില്‍നിന്നും തിരിച്ചുമുള്ള വിമാനങ്ങള്‍ക്ക് കഴിഞ്ഞയാഴ്ച ഏര്‍പ്പെടുത്തിയ താത്ക്കാലിക വിലക്ക് ഡിസംബര്‍ 31ന് അവസാനിക്കാനിരിക്കെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ബ്രിട്ടനില്‍നിന്ന് ഇന്ത്യയിലെത്തിയ ആറ് യാത്രക്കാരില്‍ ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ബംഗളൂരു നിംഹാന്‍സില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ ഹൈദരാബാദില്‍ നടത്തിയ പരിശോധനയിലാണ് രണ്ടുപേരില്‍ കൊറോണ വൈറസിനെ കണ്ടെത്തിയത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ ഒരാളിലും വൈറസ് കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: