മോഹന കണ്ണന്
അദ്ദേഹം വാള് വീശി യവനിക മുറിഞ്ഞു വീണു. ഖാന് അവിടുന്ന് എഴുന്നേറ്റു. അയാളുടെ ആകാരംകൊണ്ട് ശയിസ്തേഖാനാണെന്ന് നിശ്ചയിച്ച് ശിവാജി വീണ്ടും വാള് വീശി. കച്…ഈ ശബ്ദവും ഒപ്പം നിലവിളിയും കേള്‍ക്കായി. ഖാന് മരിച്ചുകാണുമെന്ന് വിചാരിച്ചു. എന്നാല്‍ ഖാന്റെ വലതുകയ്യുടെ മൂന്ന് വിരല്‍ അറ്റുപോയിരുന്നു. ഖാന് ജനവാതിലില്ക്കൂടി പുറത്തേക്കു ചാടി.
കാര്യം കഴിഞ്ഞു. ഇനി തിരിച്ചുപോകണം എന്നു നിശ്ചയിച്ചു. അപ്പോഴേക്കും ലാല്മഹളിനു ചുറ്റും സൈനികരെക്കൊണ്ട് നിറഞ്ഞു. എല്ലാടവും ശത്രുക്കള്‍ വന്നു ശത്രുക്കള്‍ വന്നു എന്നു കോലാഹലമായി. അകത്തുള്ള മറാഠകളും അതുപോലെ കോലാഹലം ഉണ്ടാക്കി. അതിനിടെ ആരോ വാതില്‍ തുറന്നു. അകത്തുംപുറത്തും കൂരിരുട്ടും കോലാഹലവും. ഇതിനിടയില്‍ ശിവാജിയും കൂട്ടരും പുറത്തേക്കോടി. എങ്ങനെ ഇവര്‍ പോയി എന്നാര്‍ക്കും അറിയില്ല.
ശയിസ്തേഖാന്റെ ശിബിരത്തില്‍നിന്നും സുരക്ഷിതരായി സൈന്യം. ശിവാജി, ജസവന്തസിംഹന്റെ മുന്നില്‍ കൂടിയായിരുന്നു പലായനം ചെയ്തത്. തലേ ദിവസം അദ്ദേഹത്തിന് കൈക്കൂലിയായി രത്നങ്ങളും മറ്റും കൊടുത്ത് തന്റെ പക്ഷത്ത് ചേര്‍ത്തിട്ടുണ്ടായിരുന്നു എന്ന് ചില ചരിത്രകാരന്മാര് എഴുതിയിട്ടുണ്ട്.
മോറോപന്ത് പിംഗളെ, നേതാജി പാല്ക്കര് എന്നിവര്‍ സൈനിക ഛാവണിയില്‍ നിന്നും കുറച്ചകലെ കുതിരകളെ തയ്യാറാക്കി പ്രതീക്ഷിച്ചിരിക്കയായിരുന്നു. ശിവാജിയുടെ വരവിനോടൊപ്പം എല്ലാവരും വായുവേഗത്തില്‍ സിംഹദുര്ഗത്തിലേക്കുപോയി.
ലാല്‍മഹളില്‍ കോലാഹലം തുടര്‍ന്നുകൊണ്ടിരിക്കയായിരുന്നു. ശയിസ്തേഖാന്റെ വിരലുകള്‍ മുറിഞ്ഞ് രക്തം പ്രവഹിച്ചുകൊണ്ടിരിക്കുകയായിരുന്നു. അകത്തും പുറത്തും ശിവാജിയെ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ലാല്‍മഹള്‍ യഥാര്‍ത്ഥത്തില്‍ രക്തവര്ണമായിട്ടുണ്ടായിരുന്നു. സ്വരാജ്യത്തിന്റെ ആറ് സൈനികര്‍ കൊല്ലപ്പെട്ടു. മുഗള സൈനികര്‍ നാല്പത് പേര് കൊല്ലപ്പെട്ടു. ഖാന്റെ ജ്യേഷ്ഠ പുത്രന് ഫത്തേഖാന്, ഒരു സേനാപതി, ആറ് ഭാര്യമാര്‍ എന്നിവര്‍ കൊല്ലപ്പെട്ടവരില്‍ പെടുന്നു. ഖാന്റെ മൂന്ന് വിരല്‍ ഛേദിക്കപ്പെട്ടു.
ശയിസ്തേഖാന്റെ ചുറ്റും ലക്ഷത്തിലേറെ സൈനികര്‍ ഉണ്ടായിരുന്നു. ഈ അവസ്ഥയില്‍ ശിവാജി ലാല്‍ മഹളില്‍ എങ്ങനെ പ്രവേശിച്ചു. എങ്ങനെ അവിടുന്ന് തിരിച്ചുപോയി. ആകാശത്തില്‍നിന്ന് ഇറങ്ങി വന്നതാണോ, ഭൂമി പിളര്‍ന്നു വന്നതാണോ അഥവാ വായുവില്‍ക്കൂടി ഒഴുകി വന്നതാണോ, ഇതൊന്നും ആര്‍ക്കും മനസ്സിലായില്ല. ഏതായാലും ശിവാജി മനുഷ്യനല്ല, വല്ല ഭൂതമോ പിശാചോ ആണ് എന്ന ഭാവന എല്ലാടവും പരന്നു.
രണ്ടുദിവസത്തിനകം ശിവാജി രാജഗഢില്‍ എത്തി അമ്മയെ പ്രണമിച്ചു. അംബ! അമ്മയുടെ അനുഗ്രഹംകൊണ്ട് ജയിച്ചു, ശയിസ്തേഖാനെ ഒരു പാഠം പഠിപ്പിച്ചിട്ടുണ്ട്. രാമനവമി ദിവസമായിരുന്നു ഈ മംഗളകര്‍മം നടന്നത്. പരാക്രമികളായ പൂര്‍വജന്മാരുടെ ജന്മദിനം എങ്ങനെ ആചരിക്കണം എന്ന് ഹിന്ദുസമാജത്തിന്റെ മുന്നില്‍ ഒരു ഉദാഹരണം പ്രദര്‍ശിപ്പിക്കയായിരുന്നു ശിവാജി.
അവിചാരിതമായ ശിവാജിയുടെ ആക്രമണത്തില്‍ പരിഭ്രാന്തനായ ഖാന്, കഴിഞ്ഞ മൂന്നുവര്‍ഷങ്ങളായി സ്വരാജ്യത്തെ തകര്‍ത്ത് തരിപ്പണമാക്കിക്കൊണ്ടിരിക്കയായിരുന്നു. ഇപ്പോള്‍ പൂനെ നഗരത്തില്‍ വിശേഷിച്ച് ലാല്‍ മഹളില്‍ മൂന്നു ദിവസം പോലും താമസിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. കണ്ണടച്ചാല്‍ വാളും പിടിച്ചു നില്ക്കുന്ന ശിവാജിയുടെ രൂപം കാണുന്നു. ആഹാരം കഴിക്കാന്‍ കൈ ഉയര്‍ത്തിയാല്‍ ശിവാജി വെട്ടിക്കളഞ്ഞ വിരലുകളും ഓര്മ വരുന്നു. തന്റെ അധീനതയിലുണ്ടായിരുന്ന സൈനിക മേധാവികളെ ചുമതലയേല്‍പ്പിച്ച് മൂന്നാം ദിവസം രാത്രിയില്‍ ഖാന് ഔറംഗബാദിലേക്ക് പുറപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: