തിരുവനന്തപുരം: രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ് തുടരുന്നു. രണ്ടു മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. പവന് 320 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 37,680 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ആഗോള സമ്പദ്വ്യവസ്ഥയിലെ മാറ്റങ്ങളാണ് സ്വര്‍ണവില ഉയര്‍ത്തിയത്.
ഗ്രാമിന്റെ വിലയും ഉയര്‍ന്നിട്ടുണ്ട്. 40 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4710 രൂപയായി ഉയര്‍ന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 35,920 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ദിവസങ്ങളോളം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്ന് സ്വര്‍ണവില ഉയര്‍ന്നത്. അടുത്ത വര്‍ഷം സ്വര്‍ണ്ണ വിലയില്‍ 40 ശതമാനത്തിന്റെ വര്‍ധനവുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: