തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ 100 ദിവസങ്ങള്‍ 100 പദ്ധതികളുടെ ഭാഗമായി സര്‍ക്കാര്‍-പൊതുമേഖലയില്‍ നിയമനം നല്‍കിയവരുടെ പട്ടികയില്‍ മൊത്തം അബദ്ധങ്ങള്‍. ഫാമന്സി കടകളും റിലയന്‍സ് ഫ്രഷും ഉള്‍പ്പെടെ സ്ഥാപനങ്ങള്‍ പട്ടികയില്‍ ഇടംപടിച്ചിട്ടുണ്ട്. പ്രസ്തുത പദ്ധതിയുടെ വെബ്സൈറ്റില്‍ സര്‍ക്കാര്‍/പൊതുമേഖലയില്‍ നിയമനം ലഭിച്ചവരുടെ വിവരങ്ങള്‍ ജില്ലാ അടിസ്ഥാനത്തില്‍ കൊടുത്തിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ ന്യൂ മെഹറുബ ഫാന്‍സി, ആര് ജെ ഓട്ടോമൊബൈല്‍സ് എന്നീ സ്ഥാപങ്ങളിലേക്ക് നടത്തിയ നിയമനങ്ങള്‍ വരെയുണ്ട് ലിസ്റ്റില്‍. ഇതു സംബന്ധിച്ച് നിരവധി ട്രോളുകളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.
വിഷയത്തെ പരിഹസിച്ച് സംവാദകന് ശ്രീജിത് പണിക്കറും ഫേസ്ബുക്കില്‍ രംഗത്തെത്തി. പോസ്റ്റിന്റെ പൂര്‍ണരൂപം-
കേരള സര്‍ക്കാരിന്റെ ‘100 ദിവസങ്ങള്‍ 100 പദ്ധതികള്‍’ എന്ന പരിപാടിയുടെ പെവര്‍ നിങ്ങള്‍ക്കറിയുമോ?
സുതാര്യതയാണ് ഈ സര്‍ക്കാരിന്റെ മെയിന്‍. പ്രസ്തുത പദ്ധതിയുടെ വെബ്സൈറ്റില്‍ സര്‍ക്കാര്‍/പൊതുമേഖലയില്‍ നിയമനം ലഭിച്ചവരുടെ വിവരങ്ങള്‍ ജില്ലാ അടിസ്ഥാനത്തില്‍ കൊടുത്തിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ ന്യൂ മെഹറുബ ഫാന്‍സി, ആര് ജെ ഓട്ടോമൊബൈല്‍സ് എന്നീ സ്ഥാപങ്ങളിലേക്ക് നടത്തിയ നിയമനങ്ങള്‍ വരെയുണ്ട് ലിസ്റ്റില്‍. ഈ കടകള്‍ ഒക്കെ സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങള്‍ ആയ വിവരം ഞാന്‍ അറിഞ്ഞില്ലുണ്ണീ.
തീര്‍ന്നില്ല. കൊല്ലത്ത് കുത്തക മുതലാളിയായ മുകേഷ് അംബാനിയുടെ റിലയന്‍സ് ഫ്രഷ് എന്ന ‘സര്‍ക്കാര്‍/പൊതുമേഖലാ’ സ്ഥാപനത്തിലേക്കും സര്‍ക്കാര്‍ നിയമനം നടത്തിയിട്ടുണ്ടത്രേ!
ഇനി പത്തനംതിട്ട ജില്ലയില്‍ സൈക്കിള്‍ ടയറില്‍ കാറ്റു നിറയ്ക്കുന്ന ‘പാപ്പീസ് ടയറില്‍ എയര്‍ ഫില്ലിങ് സെന്റര്‍’ എന്ന ഒരു പൊതുമേഖലാ സ്ഥാപനം വന്നിട്ട്, അവിടെ ഒരു ഒഴിവ് വന്നിട്ട്, അതില്‍ അപേക്ഷിച്ചിട്ട്, ജോലി കിട്ടിയിട്ടു വേണം എനിക്കും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ആവാന്‍! സര്‍ക്കാര്‍ ഇസ്തം. ??
കണ്ടു കുളിരുകോരാന് https://100days.kerala.gov.in/…/employee_administartive… എന്ന പേജില്‍ പോകുക. ‘ജില്ല തിരിച്ചുള്ള നിയമന വിവരങ്ങള്‍’ എന്ന ലിങ്കില്‍ ക്ലിക്കുക. ആവശ്യമുള്ള ജില്ല തിരഞ്ഞെടുക്കുക. പുളകിതരാകുക. വേഗം വേണം. ഇത്തിരി കഴിഞ്ഞാല്‍ ഇതൊക്കെ അതില്‍ കാണുമെന്ന് ഗ്യാരന്റി ഇല്ലാട്ടോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: