കോഴിക്കോട്: വൃദ്ധജനങ്ങള്‍ക്കുള്ള ആശ്രയ കേന്ദ്രമായ മൈത്രി മന്ദിരത്തിന്റെ സ്ഥാപകനും റിട്ട. എംപ്ലോയ്മെന്റ് ഓഫീസറുമായ മാങ്കാവ് പടിഞ്ഞാറെ സാമൂതിരി കോവിലകത്തെ പി.സി.സി. രാജ എന്ന ചെറിയേട്ടന് രാജ (69) അന്തരിച്ചു.
ഇന്ത്യന്‍ റെയ്കി അസോസിയേഷന് സ്ഥാപക അംഗം, സാമൂഹിക പ്രവര്ത്തകന്, തൊഴില്‍ ഉപദേശകന്, റെയ്കി ഹീലര്‍, പ്രഭാഷകന്‍, ആദ്ധ്യാത്മിക പ്രവര്ത്തകന് എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു. എംപ്ലോയ്മെന്റ് ഓഫീസര്‍ എന്ന നിലയ്ക്ക് ആയിരക്കണക്കിന് തൊഴില്‍ അന്വേഷകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്കിയതു വഴി എംപ്ലോയ്മെന്റ്’രാജ എന്ന വിളിപേരിലാണ് അറിയപ്പെട്ടിരുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ബ്യൂറോ ഉപാദ്ധ്യക്ഷനായാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. മാങ്കാവ്, ചാലപ്പുറം, തിരൂരിനടുത്തെ കന്മനം എന്നിവിടങ്ങളിലായി പ്രവര്‍ത്തിച്ച മൈത്രി മന്ദിരം വൃദ്ധസദനങ്ങളുടെ സ്ഥാപകനാണ്.
ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പുനരധിവാസ പരിശീലനം, ഭാഗവതീയം പുരാണ പഠന വേദി, അക്ഷരമൈത്രി സാഹിത്യ വേദി, രാമായണ -നാരായണീയ സഭ, സായിബാബാ മിഷന് തുടങ്ങിയ ഒട്ടേറെ സാമൂഹിക-ആദ്ധ്യാത്മിക – സാഹിത്യ കൂട്ടായ്മകളുടെ അമരക്കാരനായിരുന്നു.
ഇളമന കേശവന് നമ്പൂതിരിയുടേയും മാങ്കാവ് പടിഞ്ഞാറെ സാമൂതിരി കോവിലകത്തെ ചെറമ്പാട്ടിത്തമ്പുരാട്ടിയുടേയും മകനാണ്. ഭാര്യ: കവിണിശ്ശേരി കോവിലകത്തെ വത്സലാ ബായ് (റിട്ട. എച്ച്എസ്എ ഗവ.ഹൈസ്ക്കൂള്, കിണാശ്ശേരി). മകന്: അംബാദാസ് വര്‍മ്മ (ഡയറക്ടര്‍, ജഗ്മാതാ എന്റര്‍പ്രൈസ്). മരുമകള്‍: ദിവ്യ(അസി.പ്രൊഫസര്‍, എഡബ്ല്യുഎച്ച് എഞ്ചിനീയറിംഗ് കോളേജ്). സഹോദരങ്ങള്‍: ഏട്ടന് രാജ (റിട്ട. അദ്ധ്യാപകന്, സാമൂതിരി ഹൈസ്ക്കൂള്), ഡോ.ഉണ്ണി അനുജന് രാജ (പ്രൊഫ. ഗുരുവായൂരപ്പന് കോളേജ്), പരേതരായ അനുജത്തി തമ്പുരാട്ടി, കൊച്ചുമ്പാട്ടി തമ്പുരാട്ടി, ശ്രീദേവി തമ്പുരാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: