ന്യൂദല്‍ഹി: കര്‍ഷക സമരമെന്ന പേരില്‍ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങ്. ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോക്കെതിരെ അക്രമം അഴിച്ചുവിട്ടതോടെയാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്. കര്‍ഷകരുെട സമരമെന്ന പേരില്‍ 1,338 ജിയോ ടവറുകള്‍ പഞ്ചാബില്‍ തന്നെ തകര്‍ത്തിരുന്നു. ടവറുകളും ഫൈബര്‍ കേബിളുകളും തകര്‍ത്തതിനെ തുടര്‍ന്ന് വന്‍ നഷ്ടമാണ് ജിയോയ്ക്ക് ഉണ്ടായത്. ഇതിനെ തുടര്‍ന്നാണ് ടെലികോം കമ്പനികളെ ആക്രമിക്കരുതെന്നും ഇതിനെതിരായ നടപടികള്‍ ഉണ്ടായാല്‍ അടിച്ചമര്‍ത്തുമെന്നും ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങ് വ്യക്തമാക്കിയത്.
മൊബൈല്‍ ടവറുകള്‍ വ്യാപകമായി അക്രമിക്കപ്പെട്ടതോടെ പഞ്ചാബിലെ ടെലികോം സേവനങ്ങള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം മൊബൈല്‍ ടവറുകള്‍ ആക്രമിക്കരുതെന്ന് മുഖ്യമന്ത്രി സമരക്കാരോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍, ഈ നിര്‍ദേശങ്ങള്‍ തള്ളി ഇന്നും വ്യാപകമായി ടവറുകള്‍ ആക്രമിച്ചു.
ഇതോടെയാണ് പൊലീസ് കൈയ്യുംകെട്ടി നോക്കിയിരിക്കില്ലെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയത്. പഞ്ചാബില്‍ വ്യാപകമായി അക്രമം തുടര്‍ന്നതോടെ 1,235 ടവറുകളാണ് നിശ്ചലമായിരിക്കുന്നത്. 150 ലധികം സിഗ്നല്‍ ട്രാന്‍സ്മിറ്റ് സൈറ്റുകളാണ് ഇന്നലെ മാത്രം നശിപ്പിക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: