തൊടുപുഴ: നടന് അനില്‍ നെടുമങ്ങാട് (48) മുങ്ങി മരിച്ചു. മലങ്കര ഡാമില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കയത്തില്‍പ്പെട്ടാണ് മരണം. ഇന്നു വൈകിട്ട് ആറിനായിരുന്നു അപകടം. ജോജു ജോര്‍ജ്ജ് നായകനായ സിനിമയുടെ ഷൂട്ടിങ്ങിനായാണ് അനില്‍ നെടുമങ്ങാട് തൊടുപുഴയിലെത്തിയത്. ഇതിനിടെ ഡാമില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.
കമ്മട്ടിപ്പാടം അയ്യപ്പനും കോശി സിനിമകളില്‍ പ്രധാന വേഷങ്ങള്‍ അനില്‍ ചെയ്തിട്ടുണ്ട്. വേഷങ്ങള്‍ ചെയ്ത നടനാണ് അനില്‍ നെടുമങ്ങാട്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: