ഫിലഡൽഫിയ: ഡി പോർട്ടേഷൻ ഭയപ്പെട്ടു 843 ദിവസം ഫിലഡൽഫിയ ടാബർ നാക്കിൾ യുണൈറ്റഡ് ചർച്ചിന്റെ അടിത്തട്ടിൽ ഒളിച്ചു കഴിയേണ്ടി വന്ന ജമൈക്കൻ ദമ്പതികളായ ക്ലൈവ് (61), ഭാര്യ ഒനിറ്റ (43)എന്നിവർക്ക് ഒടുവിൽ മോചനം. ജമൈക്കയിൽ നടന്ന വർഗ്ഗീയ കലാപത്തെ തുടർന്ന് രാഷ്ട്രീയ അഭയം നൽകണമെന്ന അപേക്ഷ 2018-ൽ ട്രംപ് ഭരണകൂടം തള്ളിയതിനെത്തുടർന്ന് ഡി പോർട്ടേഷൻ ഭീഷണി നിലനിൽക്കുന്നതിൽ നിന്നും രക്ഷനേടുന്നതിനാണ് യുണൈറ്റഡ് ചർച്ചിൽ അഭയം തേടിയത്.
15 വർഷത്തിനുള്ളിൽ ഇവർക്ക് 7 മക്കൾ ജനിച്ചു ഏഴു പേരും അമേരിക്കയിൽ ജനിച്ചതിനാൽ അമേരിക്കൻ പൗരത്വം ലഭിച്ചിരുന്നു. ഇവരിൽ രണ്ടു മക്കളുമായിട്ടാണ് ഏകദേശം 2.5 വർഷം ഒളിച്ചു കഴിയേണ്ടി വന്നത്. ഇമ്മിഗ്രേഷൻ അധികൃതർ അന്വേഷിക്കുവാൻ ആരംഭിച്ചതോടെ ഇരുവരും ജോലി ഉപേക്ഷിച്ചു. ഫസ്റ്റ് യുണൈറ്റഡ് മെത്തഡിസ്റ്റ് ചർച്ചിലാണ് (ജർമ്മൻ ടൗൺ ) ആദ്യം അഭയം തേടിയത്. പിന്നീട് ടാബർ നാക്കിൾ യുണൈറ്റഡ് ചർച്ചിലും . ഡിസംബർ 21 തിങ്കളാഴ്ച ഇവർക്കെതിരെയുള്ള കേസ്സ് ഡ്രോപ് ചെയ്യുകയാണെന്ന് ഇമ്മിഗ്രേഷൻ അധികൃതർ അറിയിച്ചു. ഇതിനെ തുടർന്നാണ് 2.5 വർഷത്തെ അജ്ഞാത വാസത്തിനു ശേഷം ഇവർ പുറങ്ങിയത്.
ഇവർക്ക് ലഭിച്ചതു എറ്റവും വലിയൊരു ക്രിസ്തുമസ്സ് സമ്മാനമാണ് – അഭയം നൽകിയ ചർച്ചിലെ പാസ്റ്റർ റവ: കേറ്റി ഐ ക്കിൻസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: