കോഴിക്കോട്: പുതുക്കി പണിയുന്ന കോരപ്പുഴ പാലത്തിന് കേളപ്പജിയുടെ പേരിടണമെന്ന് ആവശ്യപ്പെട്ട് പപ്പന് കന്നാട്ടി നടത്തിയ ഉപവാസം തായാട്ടു ബാലന് ഉദ്ഘാടനം ചെയ്തു. നിവേദക സമിതിയുടെ ഒപ്പുശേഖരണം ഉദ്ഘാടനം റവ.ഡോ.തോമസ് പനയ്ക്കല്‍ നിര്‍വഹിച്ചു.
സമിതി കണ്‍വീനര്‍ ഇയ്യച്ചേരി കുഞ്ഞികൃഷ്ണന് അധ്യക്ഷത വഹിച്ചു. ടി. ബാലകൃഷ്ണന്, ടി.ടി. ഇസ്മയില്‍, വിജയരാഘവന് ചേലിയ, മനോഹരന് മാങ്ങാറിയില്‍ യു.കെ. രാഘവന്, പി.പി. ഉണ്ണികൃഷ്ണന്, സി. ചന്തുക്കുട്ടി, വേലായുധന് കീഴരിയൂര്‍, വി.കെ. ദാമോദരന്‍, വേണു ഉജ്ജയി സംസാരിച്ചു. സ്വാമി വിവേകാമൃതാനന്ദ, യു.കെ.കുമാരന് എന്നിവര്ഓണ്ലൈന്വഴി ആശംസകളര്‍പ്പിച്ചു. നൂറു വയസ്സുള്ള യു.പ. പത്മനാഭന് വ്രതാന്ത്യ ജലം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: