തൃശൂര്‍: ജില്ലയില്‍ 747 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 606 പേര് രോഗമുക്തരായി. ഇതോടെ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5873 ആയി. തൃശൂര്‍ സ്വദേശികളായ 129 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 70,347 ആണ്.
63,969 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്. സമ്പര്‍ക്കം വഴി 720 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 10 പേര്‍ക്കും രോഗ ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്്.
260 പേര് പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 105 പേര് ആശുപത്രിയിലും 155 പേര് വീടുകളിലുമാണ്.6572 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 4968 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 1448 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 156 പേര്‍ക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 5,90,323 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 634 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: