തൃശൂര്‍: ക്ഷേത്രങ്ങളുടെ ഭരണം ഭക്തര്‍ക്ക് കൈമാറാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ജീവനകല ആചാര്യന് ശ്രീശ്രീ രവിശങ്കര്‍. തൃശൂരില്‍ കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന വാര്‍ഷിക സമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതര രാജ്യത്ത് ഹിന്ദു ക്ഷേത്രങ്ങളുടെ മേല്‍ മാത്രം സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ തുടരുന്നത് അഭികാമ്യമല്ല. സിഖ് ഗുരുദ്വാരകളുടെ നടത്തിപ്പ് മാതൃകയാക്കി കേരളത്തിലെ ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനും നടത്തിപ്പിനും വിശ്വാസികളുടെ നേതൃത്വത്തില്‍ സംവിധാനങ്ങളുണ്ടാകണം.
ക്ഷേത്ര വിശ്വാസങ്ങളിലും ആചാരങ്ങളിലും സര്‍ക്കാര്‍ ഇടപെടുന്നതും ശരിയല്ല. ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരാന് എല്ലാ മതവിഭാഗങ്ങള്‍ക്കും സ്വാതന്ത്ര്യമുണ്ട്. സര്‍ക്കാര്‍ അത് തടയരുത്. വ്യത്യസ്ത ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരാനനുവദിക്കുമ്പോഴാണ് സമൂഹത്തില്‍ മതപരമായ ഐക്യവും സഹവര്‍ത്തിത്വവും വളരുന്നത്. ക്ഷേത്രങ്ങള്‍ പ്രാര്‍ത്ഥനയ്ക്കുള്ള കേന്ദ്രങ്ങള്‍ മാത്രമല്ലെന്നും ശ്രീശ്രീ രവിശങ്കര്‍ ചൂണ്ടിക്കാട്ടി. അറിവിന്റേയും സംസ്കാരത്തിന്റേയും കേന്ദ്രങ്ങളായി ക്ഷേത്രങ്ങള്‍ മാറണം. ധ്യാനം, യോഗ എന്നിവ പരിശീലിപ്പിക്കപ്പെടണം. ധര്‍മ്മാനുഷ്ഠാനത്തിന് പ്രേരണ നല്‍കണം.
സമിതി സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ. കൃഷ്ണവര്‍മ്മരാജ അധ്യക്ഷത വഹിച്ചു. സ്വാമി ചിദാനന്ദപുരി, സ്വാമി ഉദിത് ചൈതന്യ, ഡോ.സി.വി. ആനന്ദബോസ്, ഡോ.എന്‍. ഗോപാലകൃഷ്ണന്, കെ.പി. നീലകണ്ഠന് മാസ്റ്റര്‍, കെ.പി. ശശികല ടീച്ചര്‍, ടി. നാരായണന്‍കുട്ടി, എ.പി. ഭരത്കുമാര്‍ തുടങ്ങിയവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: