മലപ്പുറം: ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ മലപ്പുറത്ത് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം, പോലീസ് ലാത്തി വീശി. ക്യാമ്പസ് ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിലാണ് മലപ്പുറത്തെ ജിഎസ്ടി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. ഇവരുടെ പ്രതിഷേധം പരിധി വിട്ടതോടെ പോലീസ് ലാത്തി വീശുകയായിരുന്നു. ഇതോടെ പോലീസിന് നേരെയും ആക്രമണമുണ്ടായി. ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി കെ.എ. റൗഫിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.
ക്യാമ്പസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറിയും കൊല്ലം അഞ്ചല്‍ സ്വദേശിയുമായ കെ.എ. റൗഫിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് കസ്റ്റഡിയിലെടുത്തത്. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന കലാപങ്ങളില്‍ റൗഫിന് പങ്കുണ്ടെന്നാണ് ഇ ഡി സംശയിക്കുന്നത്. ഇതില്‍ വിശദമായ ചോദ്യം ചെയ്യല്‍ ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. കണ്ണൂര്‍ നാറാത്ത് പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച ആയുധപരിശീലനവുമായി ബന്ധപ്പെട്ട് എന്‍ഐഎ കേസെടുത്തിരുന്നു. ഇതില്‍ കള്ളപ്പണ ഇടപാടുകളും നടന്നിട്ടുണ്ടെന്നു വ്യക്തമായതിനെത്തുടര്‍ന്ന് ഇ ഡി ന്യൂദല്‍ഹി യൂണിറ്റ് പ്രത്യേക കേസെടുത്തു. ഇതിലാണ് റൗഫിനെ അറസ്റ്റ് ചെയ്തത്. ഹാഥ്റസിലേക്കുള്ള യാത്രയ്ക്കിടെ യുപി സ്വദേശികളായ അത്തീഖുര്‍ റഹ്മാന്, മസൂദ് അഹ്മദ് ആലം മലയാളി പത്രപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പന് എന്നിവരെ യുപി
പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റൗഫിന്റെ സാമ്പത്തികസഹായവും നിര്‍ദേശവുമനുസരിച്ചായിരുന്നു ഇവരുടെ നീക്കമെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. കാമ്പസ് ഫ്രണ്ട്-പോപ്പുലര്‍ ഫ്രണ്ട് എന്നിവയുടെ സാമ്പത്തിക ഇടപാടുകളുടെ ഇടനിലക്കാരനായിരുന്നു റൗഫ്. ഇയാളുടെ അക്കൗണ്ടുകളില്‍ രണ്ടുകോടി രൂപയുടെ ഇടപാടുകള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: