ന്യൂദല്‍ഹി: ഓര്‍ത്തഡോക്സ്-യാക്കോബായ സഭാ തര്‍ക്കത്തില്‍ പ്രശ്ന പരിഹാരത്തിന് കേന്ദ്രസര്‍ക്കാര്‍ ഇടപെടാന്‍ സാധ്യത. പ്രശ്നം രമ്യമായി പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇടപെടാനാണ് സാധ്യത ഒരുങ്ങുന്നത്. വിവിധ ക്രൈസ്തവ സഭാധ്യക്ഷന്മാര് മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന് പിള്ളയ്ക്ക് കൈമാറിയ നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഇടപെടലിന് വഴിയൊരുങ്ങുന്നത്. കേരളത്തിലെ െ്രെകസ്തവ സഭാ നേതൃത്വങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്തമാസം ദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്.
കേരളത്തിലെത്തിയ ഗവര്‍ണറുമായി നിരവധി സഭാ നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ക്രൈസ്തവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട നിവേദനങ്ങളും സഭാധ്യക്ഷന്മാര് ഗവര്‍ണര്‍ക്ക് കൈമാറി. ദല്‍ഹിയിലെത്തിയ മിസോറാം ഗവര്‍ണര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഈ നിവേദനങ്ങള്‍ കൈമാറി. ക്രൈസ്തവ ജനവിഭാഗങ്ങളുടെ ആശങ്കകള്‍ പ്രധാനമന്ത്രിയെ അറിയിച്ചതായി ഗവര്‍ണ്ണര്‍ പി.എസ് ശ്രീധരന് പിള്ള പറഞ്ഞു.
മതന്യൂനപക്ഷങ്ങള്‍ക്കുള്ള കേന്ദ്രധസഹായ പദ്ധതികളില്‍ എണ്പതു ശതമാനവും ഒരു ന്യൂനപക്ഷ വിഭാഗം മാത്രം കൈവശപ്പെടുത്തുന്നുവെന്ന പരാതിയാണ് വിവിധ െ്രെകസ്തവ സഭകള്‍ നിവേദനത്തിലൂടെ ഉന്നയിച്ചത്. ഇരുപത് ശതമാനം മാത്രമാണ് െ്രെകസ്തവ ന്യൂനപക്ഷത്തിന് ലഭിക്കുന്നത്. പ്രണയം നടിച്ച് െ്രെകസ്തവ മതത്തിലെ പെണ്‍കുട്ടികളെ സംഘടിതമായി മതംമാറ്റുന്ന വിഷയത്തിലെ ആശങ്കകളും നിവേദനത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: