വാഷിങ്ടണ്‍: ഇന്ത്യന്‍ അതിര്‍ത്തിയിലെ ചൈനീസ് കൈയേറ്റങ്ങള്‍ക്കെതിരെയും മറ്റുമുള്ള പ്രതിരോധ നയ ബില്‍ പാസാക്കി യുഎസ് കോണ്‍ഗ്രസ്. 740 ലക്ഷം കോടി ഡോളറിന്റെ ബില്ലാണ് കഴിഞ്ഞ ദിവസം പാസാക്കിയത്. ഇന്ത്യന്‍ അതിര്‍ത്തിയിലെ ചൈനീസ് കൈയേറ്റങ്ങള്‍ അവസാനിപ്പിക്കണമെന്ന ഇന്ത്യന്‍-അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം രാജാ കൃഷ്ണമൂര്‍ത്തിയുടെ നിര്‍ദേശവും ഉള്‍പ്പെടുന്നതാണ് പുതിയ നാഷണല്‍ ഡിഫന്‍സ് ഓതറൈസേഷന്‍ ആക്ട് (എന്‍ഡിഎഎ).
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പിടുന്നതോടെ ബില്‍ നിയമമാകും. എന്‍ഡിഎഎയില്‍ തന്റെ പരിഹാര നിര്‍ദേശം ഉള്‍പ്പെടുത്തുകയും അത് നിയമമാവുകയും ചെയ്താല്‍ ഇന്ത്യയ്ക്കുമേലുള്ള കടന്നുകയറ്റം സഹിക്കാന്‍ കഴിയില്ലെന്ന വ്യക്തമായ സന്ദേശം ചൈനയ്ക്ക് നല്കാന് അമേരിക്കയ്ക്ക് കഴിയുമെന്ന് കൃഷ്ണമൂര്‍ത്തി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: