തൃശൂര്‍ : തൃശൂര്‍ കോര്‍പ്പറേഷനില്‍ വിജയിച്ച കോണ്‍ഗ്രസ് വിമതന് എം.കെ.വര്‍ഗീസ് ഇടതുപക്ഷത്തിനൊപ്പം ചേരുമെന്ന് പ്രഖ്യാപിച്ചതോടെ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ഉറപ്പായി. എല്‍ഡിഎഫിന് 24 ും യുഡിഎഫിന് 23 ും എന്‍ഡിഎക്ക് ആറും സീറ്റുകളാണുള്ളത്. ഒരു സീറ്റില്‍ കോണ്‍ഗ്രസ് വിമതന് വിജയിച്ചു. 55 അംഗ കോര്‍പ്പറേഷനില്‍ ഒരു ഡിവിഷനില്‍ സ്ഥാനാര്‍ത്ഥിയുടെ മരണം മൂലം തെരഞ്ഞെടുപ്പ് മാറ്റി വച്ചിരിക്കയാണ്.
എം.കെ.വര്‍ഗീസ് നാടകീയമായി ഇടതിനൊപ്പം ചേരുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് മുന്‍പ് രണ്ട് തവണ കൗണ്‍സിലറായിട്ടുള്ള വര്‍ഗീസിന് പുല്ലഴി ഉപതെരഞ്ഞെടുപ്പ്് വരെയെങ്കിലും മേയര്‍ സ്ഥാനം നല്കാന് ഇടത് മുന്നണി തയ്യാറായേക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: