കല്‍പ്പറ്റ: വയനാട്ടില്‍ മുസ്ലിം ലീഗിന് കനത്ത തിരിച്ചടി. അവരുടെ നിരവധി കുത്തക സീറ്റുകളാണ് ഇത്തവണ നഷ്ടമായത്. മാനന്തവാടി നഗരസഭ 22-ാം വാര്‍ഡ് ചെറ്റപ്പാലം നാല്‍പ്പത് വര്‍ഷത്തിന് ശേഷം ലീഗിന് നഷ്ടപ്പെട്ടു. തരുവണ, വെള്ളമുണ്ട മൂന്നാം വാര്‍ഡ്, പത്താം മൈല്‍, കണ്ടത്ത് വയല്‍, എട്ടേനാല് വാര്‍ഡുകളും വര്‍ഷങ്ങള്‍ക്ക് ശേഷം ലീഗിന് നഷ്ടം.
വിമത വിനയായി: മാനന്തവാടി ബ്ലോക്ക് യുഡിഎഫിന് നഷ്ടം
മാനന്തവാടി: വിമത വിനയായി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫിന് നഷ്ടം. ബ്ലോക്ക് പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്. ഇവിടെ ആകെയുള്ള 13 സീറ്റില്‍ ഏഴ് ഡിവിഷനുകളില്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ ആറ് സീറ്റുകളില്‍ യുഡിഎഫും വിജയിച്ചു. തോണിച്ചാലാണ് യുഡിഎഫിന് നഷ്ടമായ ഡിവിഷനുകളിലൊന്ന്. ഇവിടെ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിലെ മേബിള്‍ ജോയ് ആയിരുന്നു ഔദ്യോഗിക സ്ഥാനാര്‍ത്ഥി. എന്നാല്‍ സീറ്റ് വിഭജനത്തില്‍ പരിഗണന ലഭിച്ചില്ലെന്ന് ആരോപിച്ച് കേരള കോണ്‍ഗ്രസ് എമ്മിലെ അഡ്വ. എല്‍ബി മാത്യു ഇവിടെ വിമതയായി മത്സരിച്ച് വിജയിച്ചതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്.
ബിജെപിക്ക് മുന്നേറ്റം
കല്‍പ്പറ്റ: ഇടത്, വലത് മുന്നണികളുടെ വോട്ട് കച്ചവടത്തിന് ഇടയിലും ജില്ലയില്‍ വന്‍ മുന്നേറ്റം നടത്താന്‍ ബിജെപിക്ക് കഴിഞ്ഞു. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ അടിത്തറ ഭദ്രമാക്കിയ ബിജെപി കൂടുതല്‍ പഞ്ചായത്തുകളില്‍ അക്കൗണ്ട് തുറന്നു. ബിജെപിയുടെ വിജയം മണത്തറിഞ്ഞ ഇടത് വലത് കക്ഷികള്‍ വന്‍ വോട്ട് കച്ചവടം തന്നെ നടത്തി. എങ്കിലും തങ്ങളുടെ വോട്ടിങ്ങ് ശതമാനത്തില്‍ വന്‍ വര്‍ദ്ധനവ് വരുത്താന്‍ ബിജെപിക്ക് കഴിഞ്ഞു.
മുട്ടില്‍ പഞ്ചായത്തില്‍ വാഴവറ്റ വാര്‍ഡില്‍ 42 വോട്ടിനാണ് ബിജെപി സ്ഥാനാര്‍ത്ഥി മോളി ജോസ് പരാജയപ്പെട്ടത്. കഴിഞ്ഞ തവണ ഇടത് പക്ഷത്തിന് ലഭിച്ച നൂറിലധികം വോട്ടുകള്‍ ഇവിടെ കാണാനില്ല. ഇത്തരത്തില്‍ ജില്ലയില്‍ നൂറില്‍ അധികം വാര്‍ഡുകളിലാണ് വോട്ട് കച്ചവടം നടന്നത്. എന്നാല്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും കുതന്ത്രങ്ങളെ അതിജീവിച്ച് എട്ട് പഞ്ചായത്തുകളിലായി 13 വാര്‍ഡുകളില്‍ വിജയക്കൊടി പാറിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു.
2015ല്‍ 13 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ബിജെപി ജയിച്ചത്. ഇത്തവണയും 13 സീറ്റില്‍ ജയിച്ചു. പൂതാടി പഞ്ചായത്തിലെ കോട്ടവയല്‍, നെല്ലിക്കരയും നിലനിര്‍ത്തി അതിരാറ്റുക്കുന്നില് വിജയം നേടി. നൂല്‍പ്പുഴ പഞ്ചായത്തിലെ തിരുവണ്ണൂര്‍, പുല്‍പ്പള്ളി പഞ്ചായത്തിലെ ആനപ്പാറ, കല്ലുവയല്‍, തൊണ്ടര്‍നാട് പഞ്ചായത്തിലെ മട്ടിലയം, നിരവില്‍പ്പുഴ, വെങ്ങപ്പള്ളിയിലെ വാവാടി, പടിഞ്ഞാറത്തറ മാന്തോട്ടം, പനമരം ഏടത്തംകുന്ന്, കോട്ടത്തറയിലെ ആനേരി, മെച്ചന വാര്‍ഡുകളില്‍ ബിജെപിക്ക് വിജയിക്കാനായത് എതിരാളികളെപ്പോലും അമ്പരിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: