കാസര്‍കോട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പില്‍ കാസര്‍കോട് ജില്ലയിലെ പോളിങ് ശതമാനം 77.24 ആണ്. ജില്ലയില്‍ ആകെയുള്ള 1048645 വോട്ടര്‍മാരില്‍ 809981 പേര് വോട്ട് രേഖപ്പെടുത്തി. ഇതില്‍ 379573 പുരുഷന്മാരും 430406 സ്ത്രീകളും രണ്ട് ട്രാന്സ്ജെന്ഡേര്സും ഉള്‍പ്പെടുന്നു. നഗരസഭകളില്‍ നീലേശ്വരത്താണ് ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത് 80.38%. ഏറ്റവും കുറവ് കാസര്‍കോടാണ് (70.3 %). ബ്ലോക്ക് പഞ്ചായത്തുകളില്‍ നീലേശ്വരം ബ്ലോക്കിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് (82.08%). ഏറ്റവും കുറവ് കാസര്‍കോട് ബ്ലോക്കിലാണ് (72.9%).
പോളിങ് നഗരസഭാതലത്തില്‍
കാഞ്ഞങ്ങാട് 78.94 %, കാസര്‍കോട് 70.3 %, നീലേശ്വരം 80.38 %
പോളിങ് ബ്ലോക്ക് പഞ്ചായത്തുകള്‍
കാറഡുക്ക 81.35 %, മഞ്ചേശ്വരം 73.63 %, കാസര്‍കോട് 72.9 %, കാഞ്ഞങ്ങാട്77.35 %, പരപ്പ 80.75 %, നീലേശ്വരം 82.08 %.
പോളിങ് പഞ്ചായത്ത് തലത്തില്‍
കാഞ്ഞങ്ങാട് 77.35 %, ഉദുമ: 73.94, പള്ളിക്കര: 72.62, അജാനൂര്‍: 76.95, പുല്ലൂര്‍പെരിയ: 82.23, മടിക്കൈ: 87.43, കാറഡുക്ക 81.35 %, കുമ്പടാജെ: 76.15, ബെള്ളൂര്‍: 85.86, കാറഡുക്ക: 80.3, മുളിയാര്‍: 77.79, ദേലമ്പാടി: 81.07, ബേഡഡുക്ക: 82.19, കുറ്റിക്കോല്‍: 86.51, നീലേശ്വരം 82.08 %, കയ്യൂര്‍ചീമേനി: 86.16, ചെറുവത്തൂര്‍: 81.53, വലിയപറമ്പ: 85.45, പടന്ന: 80.31, പിലിക്കോട്: 88.33, തൃക്കരിപ്പൂര്‍: 75.68, പരപ്പ 80.75 %, കോടോംബേളൂര്‍: 78.1, കള്ളാര്‍: 80.48, പനത്തടി: 82.21, ബളാല്‍: 79.03, കിനാനൂര്‍ കരിന്തളം: 84.42, വെസ്റ്റ് എളേരി: 81.58, ഈസ്റ്റ് എളേരി: 79.87, മഞ്ചേശ്വരം 73.63 %, വോര്‍ക്കാടി: 77.56, മീഞ്ച: 77.29, മംഗല്പാടി: 67.55, പൈവളികെ: 76.68, പുത്തിഗെ: 75.95, എന്മകജെ: 78.95, കാസര്‍കോട് 72.9 %, കുമ്പള: 70.73, ബദിയഡുക്ക: 71.91, മൊഗ്രാല്‍പുത്തൂര്‍: 74.83, മധൂര്‍: 72.01, ചെമ്മനാട്: 74.15, ചെങ്കള: 74.04.
49 സ്പെഷ്യല്‍ വോട്ടര്‍മാര്‍ പോളിങ് ബൂത്തിലെത്തി
കാസര്‍കോട്: കൊവിഡ് നിരീക്ഷണത്തിലുള്ളതും കൊവിഡ് പോസറ്റീവ് ആയതുമായ 49 സ്പെഷ്യല്‍ വോട്ടര്‍മാര്‍ വോട്ടെടുപ്പ് ദിനത്തില്‍ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. ഇവരില്‍ എട്ട് പേര് കൊവിഡ് രോഗികളും 41 പേര് കൊവിഡ് നിരീക്ഷണത്തിലുള്ളവരും ആണ്.
ജില്ലയില്‍ 20847 പോസ്റ്റല്‍ ബാലറ്റുകള്‍
കാസര്‍കോട്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ 20847 പോസ്റ്റല്‍ ബാലറ്റുകള്‍ വിതരണം ചെയ്തു. ത്രിതലപഞ്ചായത്തുകളിലായി 6642 വീതവും മൂന്ന് നഗരസഭകളിലായി 921 എണ്ണവുമാണ് വിതരണം ചെയ്തത്.
സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് 3127 പേര്‍ക്ക്
ആരോഗ്യവകുപ്പ് അധികൃതരുടെ സര്‍ട്ടിഫൈഡ് പട്ടികയിലുള്ള 4569 പേരില്‍ 3127 പേര്‍ക്ക് സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്തു. സര്‍ട്ടിഫൈഡ് പട്ടികയിലുള്ള 4569 പേരില്‍ 3156 പേര്‍ക്കാണ് സ്പെഷ്യല്‍ ബാലറ്റിന് അര്‍ഹത. 880 പേര്‍ക്ക് തപാല്‍ വഴിയും 2247 പേര്‍ക്ക് സ്പെഷ്യല്‍ പോളിങ് ഓഫീസര്‍മാര്‍ മുഖേനെയുമാണ് പോസ്റ്റല്‍ ബാലറ്റ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: