ന്യൂദല്‍ഹി: ഇപ്രാവശ്യം പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ചേരില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തീരുമാനത്തെ അനുകൂലിച്ചതായി പാര്‍ലമെന്ററികാര്യ മന്ത്രി പ്രള്‍ഹാദ് ജോഷി പറഞ്ഞു. ജനുവരിയില്‍ ബജറ്റ് സമ്മേളനത്തിലേക്ക് നേരിട്ട് പ്രവേശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി നല്കിയ കത്തിനുള്ള മറുപടിയിലാണ് പ്രള്‍ഹാദ് ജോഷി ശൈത്യകാല സമ്മേളനം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കിയത്. കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നാവശ്യപ്പെട്ടായിരുന്നു കത്ത്.
പാര്‍ലമെന്റ് സമ്മേളനം ചേരുന്നത് സംബന്ധിച്ച് എല്ലാ കക്ഷി നേതാക്കളുമായും സംസാരിച്ചുവെന്നും കേന്ദ്രസര്‍ക്കാരിന്റെ മറുപടിയിലുണ്ട്. സെപ്റ്റംബറില്‍ മണ്‍സൂണ്‍ സമ്മേളനം ചേര്‍ന്നിരുന്നു. കാര്‍ഷിക ബില്ലുകള്‍ അടക്കം സുപ്രധാന 27 ബില്ലുകള്‍ ഈ സമ്മേളനത്തിലാണ് പാസാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: