ന്യൂദല്‍ഹി : സമരം ചെയ്യുന്ന എയിംസ് നേഴ്സുമാര്‍ക്കെതിരെ കടുത്ത നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. ഡ്യൂട്ടി ബഹിഷ്കരിച്ച് സമരം ചെയ്യുന്ന നഴ്സുമാര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കേസ് എടുക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം താക്കീത് നല്കി.
ഡ്യൂട്ടിക്ക് കയറാതെ തിങ്കളാഴ്ച മുതലാണ് എയിംസിലെ നേഴ്സുമാര്‍ സമരം ആരംഭിച്ചത്. അത്യാഹിത വിഭാഗങ്ങളിലെ അടക്കം ജോലി ബഹിഷ്കരിച്ചുകൊണ്ടാണ് നേഴ്സുമാര്‍ സമരം ചെയ്യുന്നത്. ഇത് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കാന്‍ തുടങ്ങിയതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നത്.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ അനുനയിപ്പിക്കാന്‍ എയിംസ് അധികൃതര്‍ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. സമരം അവസാനിപ്പിച്ച് ജോലിക്ക് കയറണമെന്ന് എയിംസ് ഡയറക്ടര്‍ ആവശ്യപ്പെട്ടെങ്കിലും ഇത് തള്ളിക്കൊണ്ട് സമരത്തിന് ഇറങ്ങുകയായിരുന്നു. കൊറോണ വൈറസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് അവഗണിച്ചുകൊണ്ടാണ് നേഴ്സുമാര്‍ സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: