ന്യൂദല്‍ഹി: മോദി സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കര്‍ഷക നിയമങ്ങള്‍ക്ക് അനുകൂലമായി കൂടുതല്‍ കര്‍ഷക സംഘടനകള്‍ രംഗത്തെത്തി. ഇന്നലെ പത്തു കര്‍ഷക സംഘടനകള്‍ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറിനെ കണ്ട് ചര്‍ച്ച നടത്തി, പിന്തുണയറിയിച്ചു.
യുപി, കേരളം, തമിഴ്നാട്, തെലങ്കാന, ബീഹാര്‍, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള സംഘടനാ പ്രതിനിധികളാണ് ഇന്നലെ കേന്ദ്ര കൃഷി മന്ത്രിയെ കണ്ടത്. അഖിലേന്ത്യാ കിസാന്‍ ഏകോപന സമിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകളാണിവ.
കഴിഞ്ഞ ദിവസം ഹരിയാനയില്‍ നിന്നുള്ള കര്‍ഷക സംഘടനാ നേതാക്കള്‍ തോമറിനെ കണ്ട് ചര്‍ച്ച നടത്തി നിയമങ്ങള്‍ക്കുള്ള പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഒരു വിഭാഗം കര്‍ഷക സംഘടനകള്‍ സമരം തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര കൃഷി മന്ത്രി ഇന്നലെ ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. സമരക്കാര്‍ ചര്‍ച്ചയ്ക്ക് വന്നാല്‍ സന്നദ്ധമാണെന്നാണ് ഇപ്പോഴും കേന്ദ്ര നിലപാട്. നിയമങ്ങളില്‍ ഭേദഗതിയാകാം, താങ്ങുവിലയ്ക്ക് നിയമം കൊണ്ടുവരാം. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കില്ല, കേന്ദ്രം ആവര്‍ത്തിച്ച് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: