കോഴിക്കോട്: പെരുമാറ്റച്ചട്ടം ലംഘിച്ച മുഖ്യമന്ത്രിക്കെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. കൊവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന് വോട്ടര്‍മാര്‍ക്ക് വാഗ്ദാനം നല്‍കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഇതു പെരുമാറ്റചട്ടലംഘനമാണ്.
രാജ്യം മുഴുവന്‍ വാക്സിന് സൗജന്യം എന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയതാണ്. ഇപ്പോള്‍ കേരളത്തില്‍ വാക്സിന് സൗജന്യം എന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് നാണമില്ലേ. കേന്ദ്രത്തിന്റെ പദ്ധതികളുടെ ക്രെഡിറ്റ് അടിച്ചെടുക്കുന്ന എട്ടുകാലി മമ്മൂഞ്ഞാണ് പിണറായി വിജയനെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: