ശിവാജിയുടെ ബുദ്ധി വിദ്യുത് വേഗതയില്‍ പ്രവര്‍ത്തിക്കാനാരംഭിച്ചു. ആകസ്മികമായി കോട്ടവാതില്‍ തുറന്നു. താഴെ നിന്ന് സിദ്ദി ജൗഹറിന്റെ സൈനികര്‍ കാണുന്നുണ്ടായിരുന്നു. മറ്റുവഴിയില്ലാതെ ശിവാജിക്ക് കീഴടങ്ങേണ്ടിവരും. ചുരുങ്ങിയ പക്ഷം രാജേയുടെ ദൂതന് വരുമെന്ന പ്രതീക്ഷയിലായിരുന്നു ജൗഹര്‍. അപ്പോള്‍ വെള്ള വസ്ത്രം ധരിച്ച ഒരു വ്യക്തി കോട്ടയില്‍നിന്ന് പുറത്തിറങ്ങിയത് അവര്‍ കണ്ടു.
ശിവാജിയുടെ ദൂതനായിരിക്കുമെന്നതില് അവര്‍ക്ക് സംശയമുണ്ടായിരുന്നില്ല. ഈ സന്തോഷവാര്‍ത്ത ജൗഹറിന്റെ സൈന്യത്തില്‍ വായു വേഗത്തില്‍ പടര്‍ന്നു. ജൗഹറും വിവരം അറിഞ്ഞു. അതോടെ അയാള്‍ ജാഗരൂകനായി. ശിവാജിയുടെ വല്ല കുതന്ത്രവുമായിരിക്കുമോ ഇതെന്നയാള്‍ സംശയിച്ചു.
കോട്ടയില്‍നിന്നും ഇറങ്ങിവന്ന ശിവാജിരാജേയുടെ ദൂതന് ഗംഗാധര്‍ പന്ത് ശിവാജി കീഴടങ്ങുന്നതു സംബന്ധിച്ച പത്രം അതീവ വിനയപുരസ്സരം ജൗഹറിന് കൈമാറി. ജൗഹര്‍ വളരെ ശ്രദ്ധാപൂര്‍വം ആ പത്രം വായിച്ചു. കോട്ടയുടെ അടിവാരത്തില്‍ താങ്കള്‍ എത്തിയ ഉടനെ തന്നെ താങ്കളെ വന്നു കാണണം എന്നു ഞാനാഗ്രഹിച്ചിരുന്നതാണ്. എന്നാല്‍ ഭയംകൊണ്ടും ലജ്ജകൊണ്ടും ഞാന്‍ വന്നില്ല. താങ്കളുടെ അനുമതിയുണ്ടെങ്കില്‍ ഞാന്‍ താഴെ വന്ന് സര്വാപരാധത്തിനും ക്ഷമാപണം ചെയ്യാം. താങ്കള്‍ എന്റെ പിതാവിന് തുല്യനാണ്, പിതൃവാത്സല്യത്തോടെ താങ്കള്‍ എനിക്ക് അഭയം നല്‍കണം. നാളെ രാത്രി ഞാന്‍ സ്വയം അവിടെ വന്ന് എന്റെ മുഴുവന്‍ സമ്പത്തും ഭൂമിയും കോട്ടകളും താങ്കളുടെ കാല്ക്കീഴില് സമര്‍പ്പിക്കുന്നതാണ്.
പത്രം വായിച്ച് ജൗഹര്‍ ആശ്ചര്യംകൊണ്ട് സ്തംഭിച്ചുപോയി. ഒരു വ്യവസ്ഥയും ഇല്ലാതെ കീഴടങ്ങല്‍! ഇതെങ്ങനെ സംഭവിക്കും! ഇതില്‍ എന്തെങ്കിലും കുതന്ത്രം ഉണ്ടായിരിക്കും. ആദില്‍ശാഹ ഇടയ്ക്കിടെ പത്രത്തില്‍ കൂടി ജൗഹറെ ഓര്‍മിപ്പിച്ചിരുന്നു. ശിവാജി മഹാസൂത്രക്കാരനാണ് ജാഗരൂകനായിരിക്കണമെന്ന്. ഈ കത്തിന്റെ പുറകില്‍ ശിവാജിയുടെ തന്ത്രം എന്തായിരിക്കും? എന്ത് ചിന്തിച്ചിട്ടും ജൗഹറിന്റെ ബുദ്ധിയില്‍ ഒന്നും ഉദിക്കുന്നില്ല. എല്ലാ വശവും ചിന്തിച്ചിനുശേഷം ജൗഹര്‍ ഒരു തീരുമാനത്തിലെത്തി. ശിവാജിയുടെ പത്രം വിശ്വസിക്കാവുന്നതാണെന്ന്.
മറ്റുപായങ്ങളില്ലാത്ത ഈ അവസ്ഥയില്‍ കീഴടങ്ങുകയല്ലാതെ ശിവാജിക്ക് ഒന്നും ചെയ്യാന്‍ സാധ്യമല്ല. പത്രത്തില്‍ സ്പഷ്ടമായി എഴുതിയിട്ടുണ്ട്. എന്റെ സൈനിക ശിബിരത്തില്‍ വന്ന് എന്നെ വഞ്ചിക്കാന്‍ അത്ര വിഡ്ഢിയല്ല. ശിവാജി ഇനി നാളെ രാത്രി വന്നില്ലെന്നിരിക്കട്ടെ, നഷ്ടമൊന്നുമില്ലല്ലൊ. ആക്രമണം യഥാപൂര്‍വം തുടരുക തന്നെ ചെയ്യും. എന്നെങ്കിലും ശിവാജിക്ക് കീഴടങ്ങിയേ പറ്റൂ. എന്നെപ്പോലുള്ള സമര്‍ത്ഥനും വീരനുമായ സേനാനായകന്റെടുത്ത് എത്രകാലം കളിക്കാന്‍ സാധിക്കും. ഇതോടുകൂടി ശിവാജിയുടെ കഥ അവസാനിക്കും എന്ന് ജൗഹര്‍ ചിന്തിച്ചു.
സിദ്ദി ജൗഹറിന് ഖുദാ എത്ര ബുദ്ധിശക്തി കൊടുത്തിട്ടുണ്ടൊ അതുപയോഗിച്ച് അയാള്‍ ചിന്തിച്ചു. അയാള്‍ ചിന്തിച്ചതും ശരിയായിരുന്നു. എന്നാല്‍ ശിവാജിക്ക് ഖുദാ വലിയ ബുദ്ധി നല്‍കിയത് ജൗഹറിന്റെ കുറ്റമല്ല. അതിന് തെറ്റുകാരന്‍ സ്വയം ഖുദായാണ്.
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: