ന്യൂദല്‍ഹി: രാജ്യത്തെ കൊറോണ രോഗപരിശോധന 15 കോടി പിന്നിട്ടു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ആകെ 15,07,59,726 പരിശോധനകള്‍ രാജ്യത്ത് നടത്തി. കഴിഞ്ഞ പത്തു ദിവസങ്ങള്‍ കൊണ്ട് ഒരു കോടി ടെസ്റ്റുകള്‍ നടത്താന്‍ സാധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ കഴിഞ്ഞ 11 ദിവസമായി റിപ്പോര്‍ട്ട് ചെയ്യുന്ന പുതിയ കേസുകളുടെ എണ്ണം നാല്പതിനായിരത്തില് താഴെയാണ്. രോഗമുക്തി നിരക്ക് 94.74 ശതമാനമായി വര്‍ധിപ്പിക്കാനും സാധിച്ചു. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 92,53,306 ആണ്. പ്രതിദിന മരണസംഖ്യ കഴിഞ്ഞ 5 ദിവസങ്ങളായി 500 താഴമാത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്തെ 31,521 പേര്‍ക്ക് കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചു. 37,725 പേര് രോഗമുക്തി നേടി. 412 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: