കൊല്‍ക്കത്ത: ശ്വാസതടസത്തെ തുടര്‍ന്ന് ബംഗാള്‍ മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയോടെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് അദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കൊറോണ ബാധിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. രുന്നുകളോട് പ്രതികരിക്കുന്നുണ്ട്. വെന്റിലേറ്ററില്‍ തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം. അദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ട്വിറ്ററിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: