തിരുവനന്തപുരം: തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ഗുരുജി ഗോള്‍വാള്‍ക്കറുടെ പേരു നല്‍കിയതിനെതിരെ രംഗത്തു വന്ന ശശി തരൂരിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം.
ഗുരുജി ഗോള്‍വല്‍ക്കര്‍ രാജ്യത്തിനു നല്കിയ സംഭാവനകള്‍ അക്കമിട്ടു നിരത്തുകയാണ് പലരും
ജമ്മു കാശ്മീര്‍ ഭാരത യൂണിയനില്‍ ലയിക്കാന്‍ വിമുഖത കിട്ടിയപ്പോള്‍ അന്നത്തെ കാശ്മീര്‍ രാജാവായിരുന്ന മഹാരാജാ ഹരിസിംഗുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ അയച്ചത് ഗുരുജി ഗോള്‍വല്‍ക്കറെ ആയിരുന്നു. സര്‍ക്കാര്‍ അയച്ച പ്രത്യേക വിമാനത്തിലാണ് അദ്ദേഹം ഹരിസിംഗിനെ കാണാന്‍ കാശ്മീരിലേക്ക് പോയത്.
1962 ലെ ചൈന യുദ്ധത്തില്‍ ഭാരത സൈന്യത്തിന് സര്‍വ്വാത്മനാ പിന്തുണ അറിയിച്ച നേതാവ് ഗുരുജി ആയിരുന്നു. യുദ്ധ സമയത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ സേവനത്തിനുള്ള അംഗീകാരമെന്ന നിലയിലാണ് 1963 ലെ റിപ്പബ്ലിക് ദിന പരേഡില്‍ ഭാരത സൈന്യത്തോടൊപ്പം മാര്‍ച്ച് ചെയ്യാന്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്റു ആര്‍എസ്എസിനെ ക്ഷണിച്ചത്.
പാര്‍ലമെന്റില്‍ അംഗമല്ലാതിരുന്നിട്ടും ഗുരുജി ഗോള്‍വല്‍ക്കര്‍ നിര്യാതനായപ്പോള്‍ ഭാരത പാര്‍ലമെന്റ് അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത് രാഷ്ട്ര ജീവിതത്തിന് അദ്ദേഹം നല്കിയ സംഭാവനകളെ സ്മരിച്ചു കൊണ്ടു കൂടിയല്ലേ. എന്നതാണ് ചോദ്യം. നെഹ്റുവിന്റെ ഭാര്യ കമലയുടെ പേരില്‍ കോളേജും അലഹബാദില്‍ ഇന്ദിരയുടെ മകന് സജ്ജയ് ഗാന്ധിയുടെ പേരില്‍ സര്‍ക്കാര്‍ ആശുപത്രിയുള്ളതും എന്ത് അടിസ്ഥാനത്തിലാണെന്ന ചോദ്യവും ഉയരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: