സിനിമയിലെ സെക്കന്‍ഡ് ഇന്നിങ്കില് തിളങ്ങാനൊരുങ്ങി പ്രിയലാല്‍. മോഹന്‍ലാല്‍, സുരേഷ് ഗോപി ചിത്രമായ ജനകനിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചതാണ് പ്രിയ. പിന്നീട് പഠനം പൂര്‍ത്തിയാക്കുന്നതിനായി പ്രിയ ലിവര്‍ പൂളിലേക്ക് പോയ പ്രിയ ഇപ്പോള്‍ തെലുങ്ക് സിനിമകളിലും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്.
രാംഗോപാല്‍ വര്‍മ്മയുടെ സഹസംവിധായകന് മോഹന്‍ ബൊമ്മിഡി സംവിധാനം ചെയ്ത ‘ഗുവ ഗോരിങ്ക’യില്‍ പ്രിയയാണ് നായിക. തെലുങ്ക് യുവതാരം സത്യദേവാണ് ചിത്രത്തില്‍ നായകന്. സമ്മറിന് റിലീസാകേണ്ടിയിരുന്ന സിനിമ കോവിഡ് ലോക്ഡൗണ്‍ കാരണം നീണ്ടുപോവുകയായിരുന്നു. ഡിസംബര്‍ 17ന് ആമസോണ്‍ പ്രൈമിലൂടെ ഗുവ ഗോരിങ്ക ഇപ്പോള്‍ റിലീസാവുകയാണ്. അതിന്റെ ത്രില്ലിലാണ് പ്രിയ.
കൊച്ചയില്‍ താമസമാക്കിയ പ്രിയ മലയാളത്തില്‍ ശരത്ചന്ദ്രന് വയനാട് സംവിധാനം ചെയുന്ന മയില്‍ എന്നസിനിമയില്‍ അഭിനയിച്ചുവരികയാണ്. ഇത് കൂടാതെ തമിഴില്‍ പ്രശസ്ത സംവിധായകന് സുശീന്ദ്രന്റെ ജീനിയസ് എന്ന സിനിമയിലും നായികയായി.
‘തമിഴ്, തെലുങ്ക് സിനിമയില്‍ നിന്നും ഒട്ടനവധി ഓഫറുകള്‍ വരുന്നുണ്ടെങ്കിലും എണ്ണത്തില്‍ കുറച്ചു സിനിമകള്‍ ചെയ്താലും പ്രേക്ഷക മനസ്സില്‍ തങ്ങി നില്ക്കുന്ന നല്ല കഥയും, കഥാപാത്രങ്ങളും തെരഞ്ഞെടുത്ത് ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്നും പ്രിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: