ദുബായ്: ജി 20 രാജ്യങ്ങളില്‍ ഏറ്റവും സുരക്ഷിതമായ രാജ്യമായി സൗദി അറേബ്യ ഒന്നാം സ്ഥാനത്തെത്തി. യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിലെ (യുഎന്‍എസ്സി) സ്ഥിരാംഗങ്ങളായ അഞ്ച് രാജ്യങ്ങളെ മറികടന്നാണ് സൗദി ഈ നേട്ടം കൈവരിച്ചത്.
ആഗോള മത്സര റിപ്പോര്‍ട്ട് 2019, സുസ്ഥിര വികസന ലക്ഷ്യ സൂചിക 2020 എന്നിവയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അഞ്ച് ആഗോള സുരക്ഷാ സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്. മറ്റു രാജ്യങ്ങളെക്കാള്‍ രാത്രി കാലങ്ങളില്‍ നിര്‍ഭയമായി പുറത്തിറങ്ങി നടക്കാന്‍ കഴിയുന്ന രാജ്യമെന്നതാണ് സൗദി അറേബ്യയെ മറ്റ് രാജ്യങ്ങളെ പിന്തള്ളി ഒന്നാമതെത്തിച്ചത്.
പോലീസ് സേവനത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തിന്റെ കാര്യത്തിലും സൗദിയാണ് മുന്നില്‍. പോലീസിലുള്ള ജനങ്ങളുടെ ഈ വിശ്വാസം സുരക്ഷയുടെ കാര്യത്തില്‍ ജനങ്ങളുടെ ആത്മ വിശ്വാസവും സാമൂഹിക ക്രമമവും നിലനിര്‍ത്തുന്നതിനുള്ള പ്രധാന ഘടകമാണ്. സംഘടിതമായ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുക, ക്രമസമാധാനപാലനം എന്നിവയിലും സൗദി തന്നെ ഒന്നാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: