തിരുവനന്തപുരം; കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റീജിയണല്‍ ഔട്ട് റീച്ച് ബ്യൂറോ/യും അസോസിയേഷന് ഫോര്‍ ദി ഇന്റലക്ച്വലി ഡിസേബിള്‍ഡും(എയ്ഡ്) സംയുക്തമായി നടത്തുന്ന മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കുമായി ബോധവത്കരണ പരിപാടി
കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സാമ്പത്തിക ഉപദേഷ്ടാവ് പി.കെ.അബ്ദുള്‍ കരീം ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമായി നടത്തുന്ന ഇത്തരം പരിപാടികള്‍ കൂടുതലായി ഉണ്ടാകണമെന്നും ഈ വിഭാഗക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ നാം എല്ലാവരും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
റീജിയണല്‍ ഔട്ട്റീച്ച് ബ്യൂറോ കേരള ലക്ഷദ്വീപ് മേഖല ജോയിന്റ് ഡയറകടര്‍ ഡോ. നീതു സോന ചടങ്ങില്‍ അദ്ധ്യക്ഷയായിരുന്നു.
അസോസിയേഷന് ഫോര്‍ ദി ഇന്റലക്ച്വലി ഡിസേബിള്‍ഡ് ചെയര്മാന് റവ. ഫാദര്‍ റോയ് മാത്യൂ വടക്കേല്‍, പ്രമുഖ മോട്ടിവേഷണല്‍ എബിലിറ്റി ട്രെയിനറായ ബ്രഹ്മ നായകം മഹാദേവന്, റീജിയണല്‍ ഔട്ട് റീച്ച് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ. ബീന തുടങ്ങിയവര്‍ പങ്കെടുത്തു.
ബോധവത്കരണ ക്ലാസുകള്‍ ഡിസംബര്‍ 13, 14, 15 തീയ്യതികളില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: