കണ്ണൂര്‍: കഴിഞ്ഞ ആറ് വര്‍ഷക്കാലമായി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള എന്‍ഡിഎ സര്‍ക്കാര്‍ നടപ്പാക്കിയ വികസന പദ്ധതികളുടെ പ്രയോജനം ലഭിക്കാത്ത ഒരു പ്രദേശവും കണ്ണൂര്‍ ജില്ലയിലില്ല. ജനക്ഷമപദ്ധതികളില് ഏതെങ്കിലും ഒന്നിന്റെയെങ്കിലും ഗുണം അനുവഭിക്കാത്ത ഒരു കുടുംബം പോലും ജില്ലയിലുണ്ടാകില്ല. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്താകമാനം നടപ്പിലാക്കിയ നിരവധി ജനക്ഷേമ പദ്ധതികളില്‍ ഒട്ടുമിക്ക പദ്ധതികളുടേയും ലക്ഷണക്കണക്കിന് ഉപയോക്താക്കളാണ് ജില്ലയിലുളളത്.
വികസനരംഗത്ത് കഴിഞ്ഞകാല കോണ്‍ഗ്രസ് സര്‍ക്കാരുകളും ഇടതുപക്ഷം പിന്തുണച്ച യുപിഎ സര്‍ക്കാരും തുടര്‍ന്ന് അധികാരത്തിലെത്തിയ രണ്ടാം യുപിഎ സര്‍ക്കാരും കണ്ണൂര്‍ ജില്ലയെ പൂര്‍ണ്ണമായും അവഗണിക്കുകയായിരുന്നു. എന്നാല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ അധികാരമേറ്റ എന്‍ഡിഎ സര്‍ക്കാര്‍ കഴിഞ്ഞ 5 വര്‍ഷക്കാലം ബിജെപി സംസ്ഥാന-ജില്ലാ നേതൃത്വങ്ങളും കേരളത്തില്‍ നിന്നുളള കേന്ദ്ര മന്ത്രിമാരുടേയും എന്‍ഡിഎ എംപിമാരുടേയും ശക്തമായ ഇടപെടലിനെ തുടര്‍ന്ന് ജില്ലയില്‍ നിരവധി വികസന പദ്ധതികള്‍ കേന്ദ്രം അനുവദിക്കുകയുണ്ടായി. എന്നാല്‍ ജില്ലയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ സ്വന്തം നിലയില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പോലും തങ്ങളുടെ നേട്ടമായി ചൂണ്ടിക്കാട്ടി പ്രചാരണ പോസ്റ്ററുകളും ബുക്ക്ലെറ്റുകളും പുറത്തിറക്കി രംഗത്തിറങ്ങിയിരിക്കുകയാണ് എല്‍ഡിഎഫ്.
കണ്ണൂര്‍ നഗരത്തില്‍ നടപ്പാക്കുന്ന കേന്ദ്രപദ്ധതിയായ അമൃത് പദ്ധതിയുടെ ആദ്യഘട്ട നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായി. ഉജ്ജ്വല്‍ യോജന വഴി ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന് ലഭിച്ചു. റെയില്‍ മേഖലയില്‍ ചരിത്രത്തിലില്ലാത്ത മുന്നേറ്റം. കണ്ണൂരുകാരുടെ കാലങ്ങളായുളള വൈമാനിക സ്വപ്നം യാഥാര്ത്ഥ്യമായിതിനു പിന്നിലും മോദി സര്‍ക്കാരിന്റെ വികസന നയമാണ്. സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതിയില്‍ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങള്‍ വികസന പാതയിലാണ്, സ്വച്ഛ്ഭാരത് പദ്ധതിയില്‍ ശുചീകരണത്തിനായി ജില്ലയില്‍ കോടികള്‍ ചെലവിട്ടു.
വര്‍ഷങ്ങളായി പൂര്‍ത്തിയാകാതെ കിടക്കുന്ന മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസുള്പ്പെടെ കേന്ദ്രഫണ്ട് വഴി ചരിത്രത്തിലെ ഏറ്റവും വലിയ റോഡ് വികസനം ജില്ലയിലുടനീളം ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയുമാണ്. ഏതാനും ദിവസം മുമ്പ് കണ്ണൂര്‍ കണ്ണോത്തുംചാലില്‍ പ്രവര്‍ത്തനം തുടങ്ങിയ സിജിഎച്ച്എസ് വെല്‍നെസ് സെന്റര്‍ കണ്ണൂരിന് മോദി സര്‍ക്കാരിന്റെ മറ്റൊരു സമ്മാനമാണ്. ആയിരക്കണക്കിനാളുകള്‍ക്ക് സെന്റര്‍ പ്രയോജനപ്പെടും. കേന്ദ്ര ആരോഗ്യ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ ആയിരങ്ങള്‍ക്ക് പ്രയോജനപ്പെട്ടു. കൊവിഡ് കാലത്തടക്കം ഏറെ ആശ്വാസകരമായി ആയിരക്കണക്കിനാളുകളാണ് ജന്‍ധന്‍ യോജനയൂടേയും കിസാന്നിധിയുടേയും ഗുണഭാക്താക്കളായത്.
കേന്ദ്രത്തിന്റെ സ്വദേശ് ദര്ശന് പദ്ധതി പ്രകാരം മൂന്ന് പളളികള്ക്കുള്പ്പെടെ ആറ് ആരാധനാലയങ്ങള്‍ക്ക് ഫണ്ട് അനുവദിക്കപ്പെട്ടു. മലനാട് ക്രൂയിസ് ടൂറിസം പദ്ധതിക്ക് 80.37 കോടി രൂപ ലഭ്യമാക്കി. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂരില്‍ മള്‍ട്ടിലെവല്‍ കാര്‍പാര്‍ക്കിംങ് ഗ്രൗണ്ടിന്റെ പ്രവൃത്തി ആരംഭിച്ചു കഴിഞ്ഞു. കണ്ണൂര്‍ യൂണിവേഴ്സിറ്റിക്ക് സിന്തറ്റിക്ക് ട്രാക്ക് നിര്‍മ്മാണത്തിന് ഫണ്ട് അനുവദിച്ചു. ആയിരക്കണക്കിന് ചെറുപ്പക്കാര്‍ക്ക് മുദ്രാവായ്പ പ്രയോജനപ്പെട്ടത് വഴി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനകരമായ രണ്ട് ഓണ്‍ലൈന്‍ പരീക്ഷാ പരിശീലന കേന്ദ്രങ്ങള്‍ ജില്ലയില്‍ കേന്ദ്ര ഫണ്ട് ഉപയോഗിച്ച് യാഥാര്‍ത്ഥ്യമായി. താഴെ ചൊവ്വയില്‍ ഇലക്ട്രിക്കല്‍ വാഹന ചാര്‍ജ്ജിംഗ് സ്റ്റേഷന് തുടങ്ങി. ആയിരക്കണക്കിനാളുകള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ വൈദ്യുത പദ്ധതിയുടെ ഗുണഭാക്താക്കളായി.
എല്ലാവാര്‍ക്കും ടാപ്പ് വെളളം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യത്ത് നടപ്പാക്കുന്ന ജലജീവന്‍ കുടിവെളള പദ്ധതി, കുറഞ്ഞ വിലയ്ക്ക് മരുന്ന് ലഭ്യമാക്കുന്ന 15 ഓളം ജന്‍ ഔഷധി സ്റ്റോറുകള്‍, സര്‍ക്കാര്‍ സേവനങ്ങള്‍ ഒരു കുടക്കീഴില് ലഭ്യമാക്കുന്ന ഡിജിറ്റല്‍ ഇന്‍ഡ്യ പദ്ധതിയുടെ ഭാഗമായ കോമണ്‍ സര്‍വ്വീസ് സെന്ററുകള്‍, നൂറുകണക്കിന് സ്ക്കൂളുകളില്‍ അടല്‍ ടിങ്കറിംഗ് ലാബുകള്‍, പ്രധാന്‍മന്ത്രി ആവാസ് യോജനയിലൂടെ എല്ലാവര്ക്കും വീട് പദ്ധതി, വീവേഴ്സ് സര്‍വ്വീസ് സെന്ററിന് സ്വന്തമായി കണ്ണൂരില്‍ ആസ്ഥാന മന്ദിരം യാഥാര്‍ത്ഥ്യമാക്കി. കേന്ദ്ര ഗവണ്മെന്റിന്റെ ഹെല്‍ത്ത് സ്കീം അനുസരിച്ച് ഏര്‍പ്പെടുത്തിയ 5ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി ആയിരക്കണക്കിനാളുകള്‍ക്ക് ജില്ലയില്‍ പ്രയോജനപ്പെട്ടു. ഇത്തരത്തില്‍ നിരവധി വികസന പദ്ധതികളും ജനക്ഷേമ-സുരക്ഷാ പദ്ധതികളുമാണ് ജില്ലയില്‍ കേന്ദ്രഗവണ്മെന്റിന്റേതായി നടപ്പാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: