കൊച്ചി: വിജിലന്‍സിനെ മുഖ്യമന്ത്രി പിണറായി വിജയന് നിയോഗിച്ചത് പാര്‍ട്ടിയിലെ എതിരാളികളെ നിയന്ത്രിക്കാനായിരുന്നുവെന്ന് തെളിയുന്നു. സ്വന്തം മന്ത്രിമാരുടെ വകുപ്പുകളിലെ വിവിധ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി, രഹസ്യ വിവരങ്ങള്‍ ശേഖരിച്ച് വരുതിക്ക് നിര്‍ത്താന്‍ വിജിലന്‍സിനെ നിയോഗിച്ചതായാണ് വിവരങ്ങള്‍. മുമ്പ് കെ. കരുണാകരന് മുഖ്യമന്ത്രയായിരിക്കെ, എല്ലാ രാഷ്ട്രീയ എതിരാളികള്‍ക്കുമെതിരേ വിജിലന്‍സ് റിപ്പോര്‍ട്ടുകള്‍ ഉപയോഗിച്ച സംഭവങ്ങളുണ്ട്. കോണ്‍ഗ്രസിലെ ശക്തമായ ഗ്രൂപ്പുവഴക്കില്‍ പല നേതാക്കളേയും മന്ത്രിമാരേയും പക്ഷം ചേര്‍ത്തിരുന്നത് ഇങ്ങനെയാണ്. സമാനമായ നടപടികളാണ് കമ്യൂണിസ്റ്റ് ഭരണത്തിലുമെന്നാണ് വ്യക്തമാകുന്നത്.
ധനവകുപ്പിന്റെ കീഴിലെ കെഎസ്എഫ്ഇയില്‍ വിജിലന്‍സ് പരിശോധന വിവാദമായപ്പോള്‍ മുഖ്യമന്ത്രിയെ എതിര്‍ത്ത മന്ത്രി തോമസ് ഐസക്കിനോട് വിയോജിച്ച്, വിജിലന്‍സ് പ്രവര്‍ത്തനം സംബന്ധിച്ച് മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. അതനുസരിച്ച് വിജിലന്‍സ് ആവശ്യമുള്ളിടത്ത് പരിശോധിക്കും, റിപ്പോര്‍ട്ട് നല്‍കും, വകുപ്പു മന്ത്രി സ്വീകരിക്കും, നടപടി വേണമെന്നു തോന്നിയാല്‍ എടുക്കും, എന്നാണ് വിശദീകരിച്ചത്.
തൊട്ടുപിന്നാലെ, എന്റെ വകുപ്പിലും ഞാനറിയാതെ അന്വേഷണം നടത്തിയിട്ടുണ്ട്, ആരും വിഷമിച്ചിട്ടു കാര്യമില്ല, എന്ന് മുഖ്യ എതിരാളി തോമസ് ഐസക്കിനെതിരേ, മുഖ്യമന്ത്രി പിണറായിയെ അനുകൂലിച്ച് മന്ത്രി ജി. സുധാകരന് പരസ്യ പ്രസ്താവന നടത്തിയത് ശ്രദ്ധേയമാണ്. വിജിലന്‍സ് വിവിധ ഓഫീസുകളില്‍ നടത്തിയ പരിശോധനകളും റിപ്പോര്‍ട്ടുകളും സംബന്ധിച്ച നടപടികളെക്കുറിച്ച് മുഖ്യമന്ത്രി അവകാശവാദങ്ങള്‍ ഒന്നും ഉയര്ത്തിയിട്ടുമില്ല.വിജിലന്‍സ് മന്ത്രിമാരുടെയും രാഷ്ട്രീയ എതിരാളികളുടെയും കാര്യത്തില്‍ മാത്രം അന്വേഷണം നടത്താനുള്ള ഏജന്‍സിയല്ല. പൊതുജനങ്ങളുടെ പരാതികളും അന്വേഷിക്കണം. അഴിമതികള്‍ക്കും ക്രമക്കേടിനും എതിരേയുള്ള സമൂഹത്തിന്റെ പല്ലും നഖവുമായി പ്രവര്‍ത്തിക്കണം. ഡോ. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെ അങ്ങനെയെല്ലാമാണ് പൊതുജനങ്ങളെ പറഞ്ഞു മനസിലാക്കിയതും.
പക്ഷെ, 2015 മുതല്‍ 2020 മാര്‍ച്ച് വരെയുള്ള വിജിലന്‍സ് കേസുകളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ അറിയാം വകുപ്പ് മറ്റെന്തൊക്കെയോ ചെയ്യുകയായിരുന്നുവെന്ന്, അല്ലെങ്കില്‍ വിജിലന്‍സിനെ ജനങ്ങള്‍ വിശ്വാസത്തിലെടുക്കുന്നില്ലെന്നോ, നാട്ടില്‍ അഴിമതിയോ ക്രമക്കേടോ ഇല്ലെന്നോ ധരിക്കണം.പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെ 2015ല്‍ 297 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2016ല്‍ അത് 333 ആയി. 2017ല്‍ പകുതിയില്‍ താഴെ, 151 ആയി കുറഞ്ഞു. 2018ല്‍ 91 എണ്ണം മാത്രം. 2019ല്‍ വെറും 76.
!
പ്രതികരിക്കാൻ ഇവിടെ എഴുതുക: