തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ പോളിങ് സ്റ്റേഷനുകളിലും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കളക്ടര്‍ എസ്. ഷാനവാസ്. പോളിങ്സ്റ്റേഷനുകള്‍ തലേദിവസം അണുവിമുക്തമാക്കും. ഒരു പോളിങ്സ്റ്റേഷനില്‍ നാല് പോളിങ് ഉദ്യോഗസ്ഥരും ഒരു അറ്റന്‍ഡന്റും ഒരു പോലീസ് ഉദ്യോഗസ്ഥനുമാണ് ഉണ്ടാവുക. ബൂത്ത് ഏജന്റ്മാരുടെ എണ്ണം 10ല്‍ കൂടാന്‍ പാടില്ല. ഏജന്റുമാരുടെ ഇരിപ്പിടം സാമൂഹ്യ അകലം പാലിച്ച് ക്രമീകരിക്കും.
ഉദ്യോഗസ്ഥര്‍ തലേദിവസം മുതല്‍ പോളിങ് സ്റ്റേഷനില്‍ താമസിക്കും. ബൂത്തിന് പുറത്ത് വെള്ളം, സോപ്പ് എന്നിവയും അകത്ത് സാനിറ്റൈസറും ലഭ്യമാക്കും. ബൂത്തിന് മുന്പില് വോട്ടര്‍മാര്‍ക്ക് സാമൂഹിക അകലം പാലിച്ച് ക്യൂ നില്‍ക്കുന്നതിന് നിശ്ചിത അകലത്തില്‍ പ്രത്യേകം അടയാളം, സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വെവ്വേറെ വരി എന്നിവയുണ്ടാകും. പോളിങ്് സ്റ്റേഷനില്‍ നിശ്ചിത ദൂരപരിധിക്ക് പുറത്ത് സ്ഥാനാര്‍ഥികളും മറ്റും സ്ലിപ്പ് വിതരണം നടത്തുന്നുണ്ടെങ്കില്‍ അവിടെ വെള്ളം, സോപ്പ്, സാനിറ്റൈസര്‍ എന്നിവ കരുതണം. രണ്ടുപേരില്‍ കൂടാന്‍ പാടില്ല. ഇവ വിതരണം ചെയ്യുന്നവര്‍ നിര്‍ബന്ധമായും മാസ്ക്, കൈയുറ എന്നിവ ധരിച്ചിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: