ആലപ്പുഴ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ആയുധ ലൈസന്‍സികളും തങ്ങളുടെ കൈവശമുള്ള എല്ലാ തോക്കുകളും ഡിസംബര്‍ ഒന്നിന് മുമ്പായി ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ സറണ്ടര്‍ ചെയ്യണം. എല്ലാ ആയുധ ലൈസന്‍സികളും തോക്കുകള്‍ സറണ്ടര്‍ ചെയ്തുവെന്ന് ഉറപ്പാക്കാനും, ഈ ആയുധങ്ങള്‍ പെരുമാറ്റചട്ടം അവസാനിക്കും വരെ കസ്റ്റഡിയില്‍ സൂക്ഷിക്കുന്നതിനും ബന്ധപ്പെട്ട സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ നടപടി സ്വീകരിക്കണമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: