കല്‍പ്പറ്റ: രാജ്യം ആകമാനം ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കില്‍ പങ്കെടുക്കാതെ വയനാട് ജില്ല മസ്ദൂര്‍ സംഘം തൊഴിലാളികള്‍ ജില്ലയില്‍ വ്യാപകമായി ജോലിക്ക് ഇറങ്ങി. ഹാരിസണ്‍ കമ്പനിയിലും കൊടാര് പ്ലാന്ന്റേഷനിലും വിവിധ ഫാക്ടറികളിലും തൊഴിലാളികള്‍ ജോലിക്കെത്തി.
സമരാഹ്വാനം തൊഴിലാളികള്‍ തള്ളി കളഞ്ഞതായി വയനാട് എസ്റ്റേറ്റ് മസ്ദൂര്‍ സംഘം ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ. മുരളീധരന് പറഞ്ഞു. കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യം പ്രതിസന്ധി നേരിടുകയാണ്. ഇങ്ങനെയുള്ള സമയത്ത് ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ പണിമുടക്ക് നടത്തിയത് അനുചിതമാണ്. സെന്‍ട്രല്‍ ഗവണ്മെന്റിന്റെ ഐടി ആക്ട്, ഐആര്‍ ആക്ട് അപാകതക്കെതിരെ ദേശ വ്യാപകമായി ബിഎംഎസ് സമരം നടത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: