ന്യൂദല്‍ഹി: ഋഷഭ് പന്തും വൃദ്ധിമാന്‍ സാഹയുമാണ് നിലവില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്മാരെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി.
മലയാളിതാരം സഞ്ജു സാംസണ്, കര്‍ണാടകയുടെ കെ.എല്‍. രാഹുല്‍ എന്നിവരെ പിന്തള്ളിയാണ് ഗാംഗുലി പന്തിനെയും സാഹയേയും തെരഞ്ഞെടുത്തത്.
ഐപിഎല്ലില്‍ നിറം മങ്ങിയെങ്കിലും ഋഷഭ് പന്തിന് ബാറ്റിങ് മെച്ചപ്പെടുമെന്ന് ഗാംഗുലി പറഞ്ഞു. കഴിവുള്ള യുവതാരമാണ് ഋഷ്ഭ് പന്ത്. താമസിയാതെ ഈ ബാറ്റ്സ്മാനില്‍ നിന്ന് മികച്ച പ്രകടനം പ്രതീക്ഷിക്കാമെന്ന് ഗാംഗുലി പറഞ്ഞു.
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന, ടി20 പരമ്പയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പന്തിനെ ഒഴിവാക്കിയിരുന്നു. എന്നാല്‍ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ സ്ഥാനം പിടിച്ചു. ഏകദിന, ടി20 പരമ്പയില്‍ സഞ്ജുസാംസണെയും കെ.എല്‍. രാഹുലിനെും കീപ്പറായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയുടെ ഓസീസ് പര്യടനം നാളെ ആരംഭിക്കും. ഏകദിന പരമ്പരയാണ് ആദ്യം. സിഡ്നിയിലാണ് ആദ്യ ഏകദിനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: