സ്റ്റോക്ക്ഹോം: സ്റ്റാര്‍ സ്ട്രൈക്കര്‍ സ്ലാട്ടന് ഇബ്രാഹിമോവിച്ചിന് മികച്ച താരത്തിനുള്ള സ്വീഡിഷ് ഗോള്‍ഡന്‍ ബോള്‍ പുരസ്കാരം. ഇത് പന്ത്രണ്ടാം തവണയാണ് ഇബ്രാ ഈ പുരസ്കാരം സ്വന്തമാക്കുന്നത്. ഇത് റെക്കോഡാണ്. ചെല്‍സിയുടെ മഗ്ദലീന എറിക്സണാണ് മികച്ച സ്വീഡിഷ് വനിതാ താരത്തിനുള്ള ഡയമണ്ട് ബോള്‍ പുരസ്കാരം.
മുപ്പത്തിയൊമ്പതുകരാനായ ഇബ്രാ എസി മിലാനായി മികച്ച പ്രകടനം നടത്തിവരുകയാണ്. 116 രാജ്യാന്തര മത്സരങ്ങളില്‍ 62 ഗോളുകള്‍ നേടി. 2016 നു ശേഷം ഇതാദ്യമായാണ് സ്വീഡിഷ് ഗോള്‍ഡന്‍ ബോള്‍ പുരസ്കാരം നേടുന്നത്. പരിക്ക് അലട്ടിയതിനെ തുടര്‍ന്ന് 2016 ല്‍ വിരമിച്ച ഇബ്ര പിന്നീട് തീരുമാനം മാറ്റി കളിക്കളത്തിലേക്ക് തിരിച്ചുവരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: