തിരുവനന്തപുരം: ചെറിയ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇനിയുള്ള മാസങ്ങള്‍ കൂടി ഓണ്‍ലൈന്‍ ക്ലാസുകള്‍ വഴി തന്നെ ഈ വര്‍ഷത്തെ അധ്യയനം പൂര്‍ണമാക്കാനാണ് സാധ്യതയെന്ന് മുഖ്യമന്ത്രി. രോഗവ്യാപനത്തിന്റെ തോത് കുറയുന്ന സ്ഥിതി വിശേഷം തുടരുകയാണെങ്കില്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത വര്‍ഷം ആദ്യത്തോടെ ക്ലാസുകള്‍ പുനരാരംഭിക്കുന്ന കാര്യം പരിഗണിക്കും
രോഗികളുടെ എണ്ണം ക്രമാനുഗതമായി കുറയുന്ന സാഹചര്യം തുടരുകയാണെങ്കില്‍ പൊതുപരീക്ഷകള്‍ വഴി മൂല്യനിര്‍ണയം നടത്തുന്ന ഉയര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാലയങ്ങളും കലാലയങ്ങളും തുറക്കണമോ എന്നതും പരിഗണിക്കും. വിദഗ്ധരുമായി വിശദമായ ചര്‍ച്ചകള്‍ നടത്തിയതിനു ശേഷം മാത്രമായിരിക്കും തീരുമാനിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: