പത്തനാപുരം: പ്രദീപ് കോട്ടാത്തലയുടെ അറസ്റ്റിന് പിന്നാലെ ഇടതുമുന്നണിയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു. തെരഞ്ഞെടുപ്പിന്റെ മുഖ്യസംഘടകനായിരുന്നു പ്രദീപ്. പത്തനാപുരം നിയോജകത്തിലെ സ്ഥാനാര്‍ത്ഥിത്വം മുതല്‍ ബ്രാഞ്ച് തല കണ്വന്ഷന് വരെ ഏകോപിച്ചിരുന്നതും പ്രദീപായിരുന്നു.
നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ ഗണേഷ് കുമാറിന്റെ സെക്രട്ടറി അറസ്റ്റിലായതോടെ എല്‍ഡിഎഫിന് മുഖം നഷ്ടപ്പെട്ട അവസ്ഥയാണ്. സ്ത്രീ സമത്വം അവകാശപ്പെടുന്ന ഇടതുമുന്നണിക്കേറ്റ കനത്ത പ്രഹരം കൂടിയാണ് പ്രദീപിന്റെ അറസ്റ്റ്. ഗണേഷിന് വേണ്ടിയാണ് പ്രദീപ് ഇതെല്ലാം ചെയ്തതെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഗണേഷ് കുമാര്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നാവശ്യവും ഉയരുന്നുണ്ട്. കഴിഞ്ഞ ഇരുപത് വര്‍ഷമായി ഗണേഷ് കുമാറിന്റെ കൂടെയാണ് പ്രദീപിന്റെ പ്രവര്‍ത്തനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: