മലയിന്‍കീഴ്: വ്യത്യസ്തരായി രണ്ട് സ്ഥാനാര്‍ത്ഥികള്‍ മാറനല്ലൂരില്‍ മത്സരരംഗത്ത്. എട്ടാം വയസില്‍ പത്രവിതരണത്തിനിറങ്ങി, ഇപ്പോഴും അതേ തൊഴില്‍ ഒരു നിയോഗമായി കൊണ്ടുനടക്കുന്ന എന്‍. സുനില്‍കുമാര്‍ എന്ന അരുവിക്കര സുനിലും ജ്യേഷ്ഠനും, ഒ. രാജഗോപാല്‍ എംഎല്‍എയുടെ ഡ്രൈവറുമായ അരുവിക്കര എന്‍. ഷിബുവും. ഇവരാണ് മാറനല്ലൂര്‍ പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലായി മത്സരിക്കുന്നത്. മാറനല്ലൂരിലെ ഏറ്റവും വലിയ കൗതുകങ്ങളില്‍ ഒന്നായി മാറുകയാണിവര്‍.
നിര്‍ധന കുടുംബത്തില്‍ പിറന്ന സുനില്‍കുമാര്‍ ഓര്‍മവച്ച നാള് മുതല്‍ അച്ഛനപ്പൂപ്പന്മാരുടെ പാത പിന്തുടര്ന്ന് കോണ്‍ഗ്രസിന്റെ സഹയാത്രികനായിരുന്നു. ഗ്രൂപ്പുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ യുദ്ധം തുടങ്ങിയതോടെ നേതാക്കള്‍ പലര്‍ക്കും അനഭിമതനായി. യൂത്ത് കോണ്‍ഗ്രസ് മാറനല്ലൂര്‍ മണ്ഡലം പ്രസിഡന്റ് വരെ എത്തിയ സുനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മാറനല്ലൂര്‍ സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ സീറ്റ് ചോദിച്ചുവെങ്കിലും പാര്‍ട്ടി നല്‍കിയില്ല. തുടര്‍ന്ന് സ്വതന്ത്രനായി മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്കി. ബിജെപി പിന്തുണയോടെയാണ് സ്വതന്ത്രനായി മത്സരിക്കുന്നത്. പത്രവിതരണത്തിലൂടെ നേടിയെടുത്ത സൗഹൃദങ്ങളുടെ പിന്‍ബലവും ഉപജീവനത്തിനായി കൂലിപ്പണിക്കാരനായും ഓട്ടോ ഡ്രൈവറായും പണിയെടുക്കുന്ന തന്നെ മാറനല്ലൂരിന്റെ ഹൃദയഭൂമിയായ സംവരണ വാര്‍ഡിലെ സമ്മതിദായകര്‍ തിരിച്ചറിയുമെന്ന പ്രതീക്ഷയിലാണ് സുനില്‍.
ആര്‍എസ്എസിലൂടെ പൊതു ജീവിതം തുടങ്ങിയയാളാണ് സുനിലിന്റെ ജ്യേഷ്ഠന് ഷിബു. സംശുദ്ധ ജീവിതം നയിക്കുന്ന ഷിബുവിനെയാണ് മുതിര്‍ന്ന ബിജെപി നേതാവും എംഎല്‍എയുമായ ഒ. രാജഗോപാലിന്റെ വാഹനത്തിന്റെ സാരഥിയാകാന്‍ സംഘപരിവാര്‍ നിയോഗിച്ചത്. രാജേട്ടന്റെ ഡ്രൈവര്‍, സഹായി, അംഗരക്ഷകന് ഒക്കെയായി കൂടെയുള്ള ഷിബുവിനോട് രാജേട്ടന് പ്രത്യേക വാത്സല്യം കൂടിയുണ്ട്. മാറനല്ലൂര്‍ അരുവിക്കര വാര്‍ഡ് നിലനിര്‍ത്താന്‍ പാര്‍ട്ടി നിയോഗിച്ചത് ഷിബുവിനെ. കെട്ടിവയ്ക്കാനുള്ള തുക നല്കി അനുഗ്രഹിച്ചതു രാജേട്ടനും. തെരഞ്ഞെടുപ്പ് കാലങ്ങള്‍ക്കതീതമായി കുഞ്ഞുങ്ങളുടെ മുന്നില്‍പോലും കൈകൂപ്പി അഭിവാദ്യം ചെയ്യുന്ന ഈ യുവാവ് സൗമ്യതയുടെ അടയാളം. നിലവില്‍ ബിജെപിയുടെ കൈവശമാണ് നെയ്യാറിന്റെ തീരത്തെ ഈ വാര്‍ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: