കട്ടപ്പന: വനവാസി യുവാവിന്റെ മൃതദേഹത്തോട് അനാദരവുകാട്ടിയ വനംവകുപ്പ് വാച്ചര്‍ അറസ്റ്റില്‍. താല്‍ക്കാലിക വാച്ചര്‍ കുടിലമറ്റം ശശിയെയാണ് കട്ടപ്പന ഡിവൈഎസ്പി എന്‍.സി. രാജ്മോഹനന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 17നാണ് കേസിന്ാസ്പദമായ സംഭവം. കണ്ണംപടി വനവാസി മേഖലയിലെ വാക്കത്തി സ്വദേശിയായ ഈറ്റക്കല്‍ ബിജു(54)വിന്റെ മൃതദേഹം ഇയാള്‍ ചെക്ക് പോസ്റ്റില്‍ വച്ച് തടയുകയായിരുന്നു.
വളകോട്ടിലെ ജോലി സ്ഥലത്ത് വച്ചാണ് ബിജു മരിച്ചത്. മൃതദേഹം കൊറോണ പരിശോധനയ്ക്ക് ശേഷം വൈകിട്ട് ഏഴ് മണിയോടെ വീട്ടിലേയ്ക്കെത്തിക്കുന്നതിനിടെ ശശി തടയുകയായിരുന്നു. വാര്‍ഡ് മെമ്പര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടായിട്ടും മൃതദേഹം കടത്തിവിടാന്‍ മദ്യലഹരിയിലായ ഇയാള്‍ തയാറായില്ല.
പിന്നീട് ഡിഎഫ്ഒയുടെ നിര്‍ദേശപ്രകാരം ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് മൃതദേഹം കയറ്റിയ വാഹനം കടത്തിവിട്ടത്. മുക്കാല്‍ മണിക്കൂറോളം മൃതദേഹം മഴയത്ത് വഴിയില്‍ കിടന്നു. പിന്നാലെ ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. തുടര്‍ന്നാണ് പട്ടികജാതി പട്ടിക വകുപ്പ് നിയമ പ്രകാരം ശശിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: