വാഷിങ്ടണ്‍: കഴിഞ്ഞ അറുപത് വര്‍ത്തിനിടെ ആദ്യമായി അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി സന്ദര്‍ശിച്ച് ടിബറ്റ് ഭരണാധികാരി ലോബ്സങ് സാങ്ങേയ്. ടിബറ്റന്‍ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന, യുഎസ് വിദേശകാര്യ വകുപ്പിന്റെ അസിസ്റ്റന്റ് സെക്രട്ടറി റോബര്‍ട്ട് ഡെസ്ട്രോയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സാങ്ങേയെ അമേരിക്ക ക്ഷണിക്കുകയായിരുന്നുവെന്ന് ടിബറ്റന്‍. നെറ്റ് വെബ്സൈറ്റില്‍ പറയുന്നു. എന്നാല്‍ ഇതുവരെ വൈറ്റ്ഹൗസ് പ്രതികരിച്ചിട്ടില്ല.
അമേരിക്കയ്ക്കും ചൈനയ്ക്കുമിടയില്‍ സംഘര്‍ഷം നിലനില്‍ക്കുമ്പോഴുള്ള ഈ കൂടിക്കാഴ്ച നിര്‍ണായകമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. നേരത്തെ അമേരിക്കയിലേക്കും വൈറ്റ്ഹൗസിലേക്കും ടിബറ്റന്‍ ഭരണാധികാരികള്‍ക്ക് പ്രവേശനം ലഭിച്ചിരുന്നില്ല. അവര്‍ ടിബറ്റിനെ അംഗീകരിച്ചിരുന്നില്ലെന്നും ഭരണപക്ഷത്തിന്റെ വെബ്സൈറ്റായ ടിബറ്റന്‍.നെറ്റില്‍ പറയുന്നു.
എന്നാല്‍, 2011ല്‍ സാങ്ങേയ് അധികാരത്തിലേറിയതിന് ശേഷം നിരവധി തവണ പലയിടങ്ങളില്‍ വച്ച് അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ ഈ ആഴ്ചയുടെ ആദ്യ നാളുകളില്‍ അദ്ദേഹം അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളുമായും മറ്റും വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: