കൊല്ലം: ഓണ്‍ലൈന്‍ തെരഞ്ഞെടുപ്പ് പ്രചാരണം അതിരുവിട്ടാല്‍ ചിലപ്പോള്‍ വോട്ടുചെയ്യാന്‍ പറ്റിയെന്നുവരില്ല. പെരുമാറ്റചട്ടത്തിന് വിരുദ്ധമായി അധിക്ഷേപങ്ങളും വഴിവിട്ട വാക്കുകളുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാല്‍, നടപടി പിന്നാലെയെത്തും.
ജാമ്യത്തിനുപോലും ചിലപ്പോള്‍ ബുദ്ധിമുട്ടും. കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി വലിയ യോഗങ്ങളും കണ്‍വെന്‍ഷനുകളും തുടര്‍ച്ചയായ കൂട്ടംകൂടലുമൊന്നും പാടില്ലെന്നതിനാല്‍, തോന്നിയതു പോലെ ഒാണ്‍ലൈനില്‍ തെരഞ്ഞെടുപ്പു പ്രചാരണമാകാമെന്നു കരുതേണ്ട. പ്രചാരണത്തിന്റെ തുടക്കം മുതല്‍ വോട്ടെടുപ്പു ദിവസം വരെയുള്ള ഒാണ്‍ലൈന്‍ സന്ദേശങ്ങളും ക്യാമ്പയിനുകളും പരിശോധിക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന് സെക്ടറല്‍ ഒാഫിസര്‍മാരെ നിയമിച്ചിട്ടുണ്ട്.
സമൂഹമാധ്യമങ്ങളുടെ ഉപയോഗം സംബന്ധിച്ച സുപ്രീംകോടതി നിര്‍ദേശങ്ങള്‍ കൂടി അടിസ്ഥാനമാക്കിയാണ് നടപടി. ഒാണ്‍ലൈന്‍ പ്രചാരണത്തിന്റെ മാനദണ്ഡം, നിയമസാധുത എന്നിവ പരിശോധിച്ച് ഒാഫീസര്‍മാര്‍ കമ്മീഷനു റിപ്പോര്‍ട്ടു സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: