ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച് അമ്രിന് ഖുറേഷി. പ്രശസ്ത തെലുങ്കു സിനിമാ നിര്‍മ്മാതാവും സംവിധായകനുമായ സജിത്ത് ഖുറേഷിയുടെ പുത്രിയായ അമ്രിന് ഖുറേഷി ഹിന്ദി സിനിമയിലെ പ്രമുഖനായ സംവിധായകന് രാജ് കുമാര്‍ സന്തോഷിയുടെ ‘ബാഡ് ബോയ് ‘ എന്ന സിനിമയിലൂടെയാണ് ബോളിവുഡ് അരങ്ങേറ്റം നടത്തുന്നത്. തെലുങ്കില്‍ വന്‍വിജയം നേടിയ ‘സിനിമാ ചൂപിസ്ത മാവ ‘ എന്ന സിനിമയുടെ ഹിന്ദി പുനരാവിഷ്ക്കാരമാണ് ഈ ചിത്രം.
മിഥുന് ചക്രവര്‍ത്തിയുടെ പുത്രന് നമാഷ് ചക്രവര്‍ത്തിയാണ് അമ്രിന്റെ നായകന് . നമാഷിന്റേയും അരങ്ങേറ്റ ചിത്രമാണ് ‘ബാഡ് ബോയ്’. ഈ സിനിമയുടെ ചിത്രീകരണം ജനുവരിയില്‍ തുടങ്ങുമെന്ന ഔദ്യോദിക പ്രഖ്യാപനം വന്നതോടെ മറ്റൊരു ഹിന്ദി ചിത്രത്തിലും അമ്രിന് ഖുറേഷി നായികയായി കരാര്‍ ഒപ്പിട്ടിട്ടുണ്ട്. അല്ലു അര്‍ജ്ജുന്റെ ബ്ലോക്ക് ബസ്റ്റര്‍ സിനിമ ‘ജൂലൈ’ യുടെ ഹിന്ദി പുനരാവിഷ്ക്കരമായ പേരിടാ ചിത്രമാണ് അമ്രിന് നായികയാവുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രം . അന്തോണി ഡി സൂസയാണ് സംവിധായകന് .
‘ഹൈദരാബാദില്‍ പഠനം പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ ഒരു നടിയാവണം എന്ന് തീരുമാനിച്ചിരുന്നതായി അമ്രിന് ഖുറേഷി പറഞ്ഞു. ഞാന്‍ അനുപം ഖേറിന്റെ ഇന്‍സ്റ്റിട്യൂട്ടില്‍ ചേര്‍ന്ന് അഭിനയം പഠിച്ചു. അതിനു ശേഷം ഏതാനും അഭിനയ കളരികളിലും പങ്കെടുത്തതോടെ എന്റെ ആത്മവിശ്വാസം വര്‍ദ്ധിച്ചു . ഗ്ലാമറിനൊപ്പം അഭിനയവും എനിക്ക് നന്നായി വഴങ്ങും എന്ന് ബോധ്യപ്പെട്ട ശേഷമാണ് അവസരങ്ങള്‍ക്കുള്ള അന്വേഷണം തന്നെ തുടങ്ങിയത്. രാജ് കുമാര്‍ സന്തോഷി സര് പലവട്ടം ഓഡിഷന് നടത്തിയ ശേഷമാണ് ‘ബാഡ് ബോയി’ യിലേക്ക് എന്നെ നായികയായി തിരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ സിനിമയിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം നടത്താന്‍ അവസരം ലഭിച്ചത് മഹാഭാഗ്യം. ഭാഷാഭേദദമന്യേ എനിക്ക് തമിഴ് -തെലുങ്കു സിനിമകളില്‍ മാത്രമല്ല മലയാളത്തിലും അഭിനയിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട് അതും സഫലമാവാന്‍ കാത്തിരിക്കയാണെന്ന് അമ്രിന് ഖുറേഷി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: