തിരുവനന്തപുരം: തന്റെ പേരില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്. ഫേസ്ബുക്കിലൂടെയാണ് അവര്‍ക്ക് ഇക്കാര്യം അറിയിച്ചത്. വ്യാജവാര്‍ത്തകള്‍ കൊണ്ട് ജനശ്രദ്ധ തിരിച്ചുവിടാമെന്ന് കരുതുന്ന രാഷ്ട്രീയ ഭീരുക്കള്‍ക്ക്, മുഖമില്ലാത്ത പ്രൊഫൈലുകളുടെ ഇരുട്ട് കൊണ്ട് സത്യത്തെ മറയ്ക്കുന്നവര്‍ക്ക്, സാമൂഹ്യവിരുദ്ധരായ പിതൃശൂന്യര്‍ക്ക്, നല്ല നമസ്ക്കാരം. നിയമനടപടി പുറകെ വരുന്നുണ്ടെന്ന് ശോഭാ സുരേന്ദ്രന് പറഞ്ഞു.
വ്യാജപ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി വ്യക്തമാക്കി. ‘തൃപ്തി ദേശായി ശബരിമല സന്ദര്‍ശിച്ചത് കെ. സുരേന്ദ്രന്റെ നിര്‍ദേശപ്രകാരം: ശോഭാ സുരേന്ദ്രന്’ എന്ന തലക്കെട്ടിലാണ് മനോരമ ഓണ്‍ലൈനിന്റെ പേരില്‍ വ്യാജസ്ക്രീന്‍ ഷോട്ടുകള്‍ സൈബര്‍ ഇടത്തില്‍ സിപിഎം ഗുണ്ടകള്‍ പ്രചരിപ്പിക്കുന്നത്. മനോരമ ഓണ്‍ലൈനിന്റെ ഫോണ്ടുവരെ കൃത്രിമായി ഉണ്ടാക്കിയാണ് വ്യാജനിര്‍മിതി ഉണ്ടാക്കിയിരിക്കുന്നത്.
തദ്ദേശതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരില്‍ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് ബിജെപി ആരോപിച്ചു. സിപിഎം സൈബര്‍ അണികള്‍ നിയന്ത്രിക്കുന്ന ‘പ്രോഗ്രസീവ് മൈന്റ്’ എന്ന ഗ്രൂപ്പിലാണ് ഈ വ്യാജനിര്‍മ്മിതി ആദ്യം പോസ്റ്റ് ചെയ്യപ്പെട്ടത്. തുടര്‍ന്നാണ് സിപിഎം സൈബര്‍ പേജുകളിലേക്ക് ഈ വ്യാജസ്ക്രീന്‍ ഷോര്‍ട്ട് പടര്‍ത്തിയത്. പരാജയഭീതിയാണ് സിപിഎമ്മിനെകൊണ്ട് ഇത്തരം പ്രവൃത്തികള്‍ ചെയ്യിപ്പിക്കുന്നതെന്ന് ബിജെപി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: