ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്ക് ക്ളീന്‍ ചിറ്റില്ലെന്നു വ്യക്തമാക്കി നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ. ബിനീഷ് ലഹരി ഉപയോഗിക്കുന്നത് കണ്ടെന്നും ലഹരി ഇടപാടില്‍ ഏര്‍പ്പെട്ടെന്നുമുള്ള മറ്റ് പ്രതികളുടെ മൊഴി നിര്‍ണായകമാണ്. ആവശ്യമെങ്കില്‍ ബിനീഷിനെ ഇനിയും ചോദ്യത്തെ ചെയ്യും.
മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ എന്‍സിബി നാല് ദിവസമാണ് ചോദ്യം ചെയ്തത്. എന്‍സിബിയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞതിന് പിന്നാലെ ബിനീഷ് കോടിയേരിയെ പരപ്പന ആഗ്രഹാര ജയിലിലേക്ക് മാറ്റി. കസ്റ്റഡി അപേക്ഷ എന്‍സിബി നീട്ടി ആവശ്യപ്പെടാത്തതിനെതുടര്‍ന്നാണ് ജയിലിലേക്ക് ബിനീഷിനെ മാറ്റിയത്. ബിനീഷ് കോടിയേരിയുടെ മൊഴി രേഖപ്പെടുത്തിയെന്നും എന്‍സിബി കോടതിയില്‍ അറിയിച്ചിരുന്നു.
മയക്കുമരുന്ന് ഇടപാട് വഴി ലഭിച്ച പണം ഉപയോഗിച്ച് ബിനീഷ് ബിനാമി പേരില്‍ കൂടുതല്‍ സ്വത്തുക്കള്‍ സ്വന്തമാക്കിയെന്ന് ഇഡിയും കണ്ടെത്തിയിരുന്നു. ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് കണ്ടെടുത്ത അനൂപ് മുഹമ്മദിന്റെ പേരിലുള്ള ഇന്‍ഡസ് ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ്, അനൂപ് മുഹമ്മദിന്റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ എന്നിവ വിശദമായി പരിശോധിച്ചപ്പോള്‍, ബിനീഷിന്റെ ഡ്രൈവര്‍ അനിക്കുട്ടന്, അരുണ്‍. എസ് എന്നിവര്‍ വന്‍തുക നിക്ഷേപിച്ചതായി കണ്ടെത്തി. അനിക്കുട്ടന് നിക്ഷേപിച്ചതില്‍ ഏഴു ലക്ഷം രൂപ നല്‍കിയത് താനാണെന്ന് ബിനീഷ് സമ്മതിച്ചു. എന്നാല്‍, ഈ പണത്തിന്റെയും ബാക്കിയുള്ള പണത്തിന്റെയും സ്രോതസ് വെളിപ്പെടുത്താന്‍ ബിനീഷ് തയാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: