കുവൈറ്റ് സിറ്റി: കുവൈത്തില്‍ അനധികൃത താമസക്കാര്‍ക്ക് അടുത്ത മാസം ഒന്നു മുതല്‍ നല്കുന്ന ഭാഗിക പൊതു മാപ്പ് ലഭിക്കും. ഇതിനായുള്ള നടപടിക്രമങ്ങള്‍ അതായത് ഗവര്‍ണ്ണറേറ്റുകളില്‍ ആരംഭിച്ചു. അതേ സമയം കൊവിഡ് വൈറസ് പ്രതിസന്ധിയെ തുടര്‍ന്ന് ഒരു ലക്ഷത്തി നാല്പത്തി ഏഴായിരത്തോളം വിദേശികളുടെ താമസ രേഖ റദ്ദായതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
നിലവില്‍ ഒരു ലക്ഷത്തി മുപ്പത്തി രണ്ടായിരത്തോളം അനധികൃത താമസക്കാര്‍ കുവൈത്തില്‍ കഴിയുന്നുണ്ടെന്നാണു ഏകദേശ കണക്ക്.
ഇവരില്‍ നാല്പതിനായിരത്തോളം പേര് ഭാഗിക പൊതു മാപ്പ് വഴി താമസ രേഖ നിയമ വിധേയമാക്കുമെന്നാണു ആഭ്യന്തര മന്ത്രാലയം പ്രതീക്ഷിക്കുന്നത്. രാജ്യത്ത് അനധികൃത താമസക്കാര്‍ക്ക് പിഴ അടച്ച് രാജ്യം വിടുന്നതിനൊ അല്ലെങ്കില്‍ പിഴയടച്ചു കൊണ്ട് താമസ രേഖ നിയമ വിധേയമാക്കുന്നതിനോ അവസരം നല്കി കൊണ്ടുള്ള ഭാഗിക പൊതു മാപ്പ് ഡിസംബര്‍ 1മുതലാണു ആരംഭിക്കുന്നത്. ഡിസംബര്‍ 31വരെയാണു ഇതിനായി അനുവദിച്ച സമയ പരിധി. സ്പോണ്സര്മ്മാരില് നിന്ന് ഒളിച്ചോടിയതായി പരാതിയുള്ള താമസക്കാര്‍ക്കും ഈ ആനുകൂല്യം ലഭ്യമാക്കുന്നതിനും താമസ കുടിയേറ്റ വിഭാഗം പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്.
ആനുകൂല്യം പ്രയോജനപ്പെടുത്തുന്നതിനു ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ അടുത്ത ആഴ്ച മുതല്‍ അതാത് ഗവര്‍ണ്ണറേറ്റുകളിലെ താമസ കുടിയേറ്റ വിഭാഗം നടപടികള്‍ സ്വീകരിക്കും.
അതേ സമയം കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഒരു ലക്ഷത്തി നാല്പത്തി ഏഴായിരത്തോളം വിദേശികളുടെ താമസ രേഖ റദ്ധായതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. കൊറോണ വൈറസ് പ്രതിസന്ധി മൂലം നാട്ടില്‍ കുടുങ്ങിയാണു ഇവരുടെ താമസ രേഖ റദ്ദായത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: