ദുബായ്: ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ പോയിന്റ് കണക്കാക്കുന്ന നിയമങ്ങളില്‍ മാറ്റം വരുത്തിയതോടെ ഓസ്ട്രേലിയ ഇന്ത്യയെ പിന്തള്ളി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനത്തെത്തി.
കൊറോണ മഹാമാരിയെ തുടര്‍ന്ന് പല പരമ്പരകളും റദ്ദാക്കേണ്ടിവന്നതിനിലാണ് ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പോയിന്റ് നിര്‍ണയ നിയമത്തില്‍ മാറ്റം വരുത്തിയത്. ഓസ്ട്രേലിയയെക്കാള്‍ കൂടുതല്‍ പരമ്പര വിജയങ്ങളും കൂടുതല്‍ പോയിന്റുമുള്ള ഇന്ത്യ പുതിയ നിയമം നിലവില്‍ വന്നതോടെ രണ്ടാം സ്ഥാനത്തായി. ഇന്ത്യക്ക് 360 പോയിന്റും ഓസ്ട്രേലിയയ്ക്ക് 296 പോയിന്റുമാണ് ഉണ്ടായിരുന്നത്.
പുതിയ നിയമപ്രകാരം ഓസ്ട്രേലിയ 0.822 ശതമാനം പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. ഇന്ത്യക്ക് 0.750 ശതമാനം പോയിന്റും. ഇംഗ്ലണ്ടാണ് മൂന്നാം സ്ഥാനത്ത്. അവര്‍ക്ക് 0.608 പോയിന്റാനുള്ളത്. ന്യൂസിലന്‍ഡ് (0.500) , പാക്കിസ്ഥാന് (0.395) എന്നി ടീമുകളാണ് യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: