ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗം വിളിച്ചു അതിര്‍ത്തിയിലെ സുരക്ഷ വിലയിരുത്തി. നാഗ്രോട്ട ഏറ്റമുട്ടലിന്റെ പശ്ചാത്തലത്തിലായിരുന്നു യോഗം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. ജയ്ഷെ മുഹമ്മദിന്റെ സംഘത്തില്‍ പെട്ട നാലു ഭീകരരെ ജമ്മുകാശ്മീരിലെ നാഗ്രോട്ടയിലെ ബാന്‍ ടോള്‍ പ്ലാസയ്ക്കു സമീപം സുരക്ഷാ സേന ഇന്നലെ വധിച്ചതിനു പിന്നാലെയാണ് പ്രധാനമന്ത്രി യോഗം വിളിച്ചുചേര്‍ത്തത്.
വലിയ ആക്രമണം നടത്താന്‍ പദ്ധതിയിടുകയായിരുന്നു കൊല്ലപ്പെട്ട ഭീകരരെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി എന്നിവരും യോഗത്തിനെത്തി. മൂംബൈ ഭീകരാക്രമണത്തിന്റെ പന്ത്രണ്ടാം വാര്‍ഷികമാണ് നവംബര്‍ 26.
പ്രതികരിക്കാൻ ഇവിടെ എഴുതുക: